Don't miss

തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈഫൈ സംവിധാനം

By on July 7, 2015

തിരുവനന്തപുരം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അതിവേഗ സൗജന്യ പൊതു വൈ-ഫൈ സേവനം ലഭ്യമാക്കുന്നതിനായി, ടാറ്റാ ടെലിസര്‍വ്വീസസ്‌ ലിമിറ്റഡിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുമായി സഹകരിക്കുന്നു. എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ ജി. തരകനും ടാറ്റ ടെലി സര്‍വീസസ്‌ മേധാവി സുനിത്‌ ടണ്ഡനും എയര്‍പോര്‍ട്‌ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്‌എഫ്‌) സുനിത്‌ ശര്‍മയും ചേര്‍ന്ന്‌ അവതരിപ്പിച്ച ഈ വൈ-ഫൈ സേവനം, യാത്രക്കാരുടെ ഇടയില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കുള്ള വിശ്വാസ്യതയെയും വര്‍ദ്ധിച്ചുവരുന്ന പ്രചാരത്തെയും സൂചിപ്പിക്കുന്നു.
�വികസനത്തിന്റെ കാര്യത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ വളര്‍ത്തിയെടുക്കുവാനാണ്‌ ഞങ്ങള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. ഇക്കാര്യത്തില്‍, പ്രധാനപ്പെട്ട എല്ലാ വ്യവസായപരമായി മുന്നിട്ടു നില്‍ക്കുന്ന ജില്ലകളിലും സ്ഥാപനങ്ങളിലും സാങ്കേതികവിദ്യയുടെ നവീന മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിയ്‌ക്കുന്നു. ഇന്റര്‍നെറ്റ്‌ നമ്മുടെ ദൈനംദിന ആശയവിനിമയങ്ങളുടെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിയ്‌ക്കുന്നു, അതുകൊണ്ടു തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും രാജ്യത്തിനത്തേയ്‌ക്കും പുറത്തേയ്‌ക്കും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്‌ ഇപ്പോള്‍ ഏറ്റവും മികച്ച വൈ-ഫൈ സേവനം ആസ്വദിക്കുവാന്‍ കഴിയുമെന്ന്‌ എനിയ്‌ക്കുറപ്പുണ്ട്‌� എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയെയും ടാറ്റ ടെലി സര്‍വീസസിനെയും അഭിനന്ദിച്ചുകൊണ്ട്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വേളയില്‍ സന്ദേശത്തിലൂടെ അറിയിച്ചു.ഈ സഹകരണത്തിലൂടെ, വിശ്രമ മുറികളിലും മറ്റും യാത്രക്കാര്‍ക്ക്‌ 30 മിനുറ്റിലേയ്‌ക്ക്‌ വൈ-ഫൈ സേവനം തികച്ചും സൗജന്യമായി ലഭ്യമാകും. അതു കഴിഞ്ഞാല്‍ നെറ്റിലൂടെ പണമടച്ച്‌ ഈ സേവനം തുടര്‍ന്നു ലഭ്യമാക്കാം.
�എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, ഇന്ത്യയിലാകമാനം 11 ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 121 എയര്‍പോര്‍ട്ടുകള്‍ മാനേജ്‌ ചെയ്യുന്നു. എല്ലാ വര്‍ഷവും 3 ദശലക്ഷത്തില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക്‌ സേവനം നലകുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ ഇന്ത്യയില്‍ തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ 11 ാം സ്ഥാനത്താണ്‌. യാത്രക്കാരില്‍ 70 ശതമാനവും അന്താരാഷ്‌ട്ര യാത്രികരാണ്‌. അതുകൊണ്ട്‌, സേവനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടുകളുമായി കിടപിടിയ്‌ക്കത്തക്ക.