തർക്കങ്ങൾ ഒത്തുതീർന്നു; മഞ്ജു വാര്യർ ചിത്രം ‘മോഹൻലാൽ’ റിലീസ് വിഷുവിന് തന്നെ

By on April 12, 2018

തൃശൂര്‍: കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ മുന്‍നിശ്ചയിച്ച പ്രകാരം വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ കഥയെ കുറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും കലവൂര്‍ രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ റിലീസ് തൃശൂര്‍ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്‍റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച്‌​ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയിലാണ്​ നടപടി. കേസ് പരിഗണിച്ച തൃശൂര്‍ അതിവേഗ കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തിരുന്നു.

‘മോഹന്‍ലാലിനെ എനിക്ക് ഇപ്പോള്‍ ഭയങ്കര പേടിയാണ്..’ എന്ന ത​​​​െന്‍റ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂര്‍ രവികുമാര്‍ ആരോപിച്ചത്. 2005ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച കഥ 2006ലും 2012ലും പുസ്തക രൂപത്തില്‍ രണ്ട് പതിപ്പുകള്‍ ഇറക്കി. മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് ആരാധികയായ ഒരു ഭാര്യ കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. കഥയുടെ പകര്‍പ്പവകാശവും പ്രതിഫലവും നല്‍കണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹരജി നല്‍കിയത്. സിനിമയുടെ വരുമാനത്തി​​​െന്‍റ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം. സിനിമയുടെ കഥയുമായി ത​​​​െന്‍റ കഥക്ക്​ കോടതി സാമ്യം കണ്ടെത്തിയതിനെ തുര്‍ന്നാണ് സ്​റ്റേ അനുവദിച്ചത്.

മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്​​. സാജിദ് യഹ്യ സംവിധാനം ചെയ്ത ‘മോഹന്‍ലാലി’ന്‍റെ കഥ തന്‍റെ ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണെന്ന് കാണിച്ചാണ് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us