Don't miss

ദീപാവലി ഓഫറുമായി ജിയോ: 399 രൂപയുടെ പ്ലാനില്‍ 100% കാഷ്ബാക്ക്

By on October 13, 2017

മുംബൈ: ദീപാവലി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ്ജിയോ. ദീപാവലിയോട് അനുബന്ധിച്ച് 100 ശതമാനം കാഷ്ബാക് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവാലി ധന്‍ധനാ ധന്‍ ഓഫറിന്റെ ഭാഗമായി 399 രൂപ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം കാഷ് ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ പ്രൈം കസ്റ്റമേഴ്‌സിന് ഒക്ടോബര്‍ 12 മുതല്‍ 18 വരെ ഓഫര്‍ ലഭ്യമാകും.

നിലവിലെ ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ലഭ്യമാക്കും. പിന്നീടുള്ള റീചാര്‍ജ്ജുകളില്‍ ഇത് ഉപയോഗിക്കാം.ഒരു തവണ ഒരു വൗച്ചര്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയു. നവംബര്‍ 15 ന് ശേഷം മാത്രമെ വൗച്ചര്‍ ഉപയോഗിച്ച് തുടങ്ങാവു എന്നും വ്യവസ്ഥയുണ്ട്.

399 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന 50 രൂപയുടെ വൗച്ചറുകള്‍ 309 രൂപ മുതല്‍ മുകളിലേക്കുള്ള റീചാര്‍ജുകളില്‍ ഉപയോഗിക്കാം. അതു പോലെ 91 രൂപ മുതല്‍ മുകളിലേക്കുള്ള ആഡ്-ഓണ്‍ പാക്കുകളിലും ഉപയോഗിക്കാം. അവസാന റീചാര്‍ജിലെ വാലിഡിറ്റി കാലവധിയില്‍ ഉള്ളവര്‍ക്കും ഓഫറിന്റെ പ്രയോജനം ലഭിക്കും. നിലവിലെ പ്ലാനിന്റെ കാലാവധി തീരുമ്പോള്‍ മാത്രമെ റീചാര്‍ജ് ആക്ടിവേറ്റ് ആകു.

399 രൂപ റീചാര്‍ജില്‍ സൗജന്യ എസ്എംഎസ്, ജിയോആപ് സ്ബസ്‌ക്രിപ്ഷന്‍, പ്രതിദിനം 1 ജിബി പരിധിയോടെ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ എന്നിവയാണ് റിലയന്‍സ് ജിയോ ലഭ്യമാക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ദിവാലി ധന്‍ധനധന്‍ ഓഫര്‍ ലഭിക്കും.