Don't miss

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ കാലാവിധി ഉടന്‍ അവസാനിക്കും

By on January 19, 2017
dubi

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വിസ നല്‍കില്ല

ദുബായില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി ഉടന്‍ അവസാനിക്കും എന്ന് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍. ഇന്‍ഷൂറന്‍സ് എടുക്കുന്നതിനുള്ള അവസാന തീയതി ഈ മാസം തന്നെ പ്രഖ്യാപിക്കും. അതേസമയം ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് വീസ പുതുക്കി നല്‍കുകയോ പുതിയ വീസ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും ഡിഎച്ച്‌എ അധികൃതര്‍ അറിയിച്ചിരുന്നു. ദുബായിയില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 നാണ് അവസാനിച്ചത്. എന്നാല്‍ ഡിഎച്ച്‌എ തീയതി വീണ്ടും നീട്ടിനല്‍കുകയായിരുന്നു. മുന്‍പ്രഖ്യാപനം പോലെ പിഴ ഈടാക്കി തുടങ്ങിയിട്ടില്ല. എന്നാല്‍ ഇത് നീട്ടികൊണ്ട് പോകില്ലെന്നാണ് ഡിഎച്ച്‌എ അധികൃതര്‍ വ്യക്തമാക്കുന്നത്.

പുതിയ സമയപരിധി ഈ മാസം തന്നെ പ്രഖ്യാപിക്കും. ദുബായി വീസ ഉള്ളവരുടെ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ഇമിഗ്രേഷന്‍ വിഭാഗവുമായി ഇതിനകം തന്നെ ബന്ധിപ്പിച്ച്‌ കഴിഞ്ഞു. അതേസമയം തന്നെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് നിലവില്‍ വീസ പുതുക്കി നല്‍കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്തരക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങിയിട്ടില്ല.