Don't miss

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ച് ഹോണ്ട

By on April 24, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: ദേശീയ റോഡ് സുരക്ഷാ വാരാചരണം 2018ന്റെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ എന്ന സുരക്ഷാ ബോധവല്‍ക്കരണ പരിപാടിക്ക് രാജ്യത്തുടനീളം തുടക്കം കുറിച്ചു. ഏപ്രില്‍ 23 മുതല്‍ 30വരെയാണ് ദേശീയ റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നത്.ഈയൊരു വാരത്തില്‍ തന്നെ ഹോണ്ട റോഡ് സുരക്ഷയെ കുറിച്ച് ആയിരങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. 22,000 വരുന്ന ഹോണ്ട പങ്കാളികളിലൂടെ റോഡ് സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിക്കും. കോര്‍പറേറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 5700ലധികം വരുന്ന നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഹോണ്ടയുടെ 12 ട്രാഫിക് പാര്‍ക്കുകളിലും പ്രചാരണം നടത്തും.
ഓട്ടോ എക്‌സ്‌പോ 2018ല്‍ ഹോണ്ട ബ്രാന്‍ഡ് അമ്പാസഡര്‍മാരായ താപ്‌സി പന്നുവും, അക്ഷയ് കുമാറും ചേര്‍ന്നാണ് ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍ എന്ന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചത്. ടൂവീലര്‍ റൈഡിങില്‍ ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാ പ്രായക്കാരിലും ബോധവല്‍ക്കരണം നടത്തുകയാണ് പരിപാടിയൂടെ ലക്ഷ്യം.
ഉത്തരവാദിത്തപ്പെട്ട ടൂവീലര്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ റോഡ് സുരക്ഷ സന്ദേശം എല്ലാവരിലും എത്തിക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്നും ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍ ഇതിന്റെ മറ്റൊരു ചുവടുവയ്പ്പാണെന്നും 1.6 ലക്ഷം പേര്‍ക്ക് ഇതിനകം ബോധവല്‍ക്കരണം നല്‍കിയെന്നും ഇനി പ്രചാരണം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ബ്രാന്‍ഡ്-കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
5700ലധികം വരുന്ന ടച്ച് പോയിന്റുകളിലൂടെ റോഡ് സുരക്ഷാ പരിശീലനവും ഹോണ്ട സംഘടിപ്പിക്കുന്നുണ്ട്. ഹെല്‍മറ്റ് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനായി ട്രെയിനര്‍ സിമുലേറ്ററുകള്‍, സുരക്ഷാ പ്രതിജ്ഞ, സേഫ്റ്റി ക്വിസ് തുടങ്ങിയ പരിപാടികളും നടത്തും.അഞ്ചു മേഖലകളായി തിരിച്ച് ഹോണ്ടയുടെ 12 ട്രാഫിക്ക് പരിശീലന പാര്‍ക്കുകളിലൂടെ ഹെല്‍മറ്റിന്റെ ഉപയോഗം മാത്രമല്ല, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും പരിശീലിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പടെ എല്ലാ വിഭാഗം പ്രായക്കാര്‍ക്കും റോഡ് സുരക്ഷയില്‍ സേഫ്റ്റി ഇന്‍സ്ട്രക്റ്റര്‍മാര്‍ പരിശീലനം നല്‍കും.
പാര്‍ക്കുകളില്‍ 5-16 വയസുവരെയുള്ള കുട്ടികള്‍ക്കായി വിനോദത്തോടൊപ്പം പഠനം, സ്ത്രീകള്‍ക്കായി തനിയെ ടൂവീലര്‍ ഓടിക്കാന്‍ പ്രാപ്തമാക്കുന്ന നാലു മണിക്കൂര്‍ നീണ്ട പഠനം, പുതിയതും നിലവിലുള്ളതുമായ റൈഡര്‍മാര്‍ക്കായി അടിസ്ഥാന വിവരങ്ങള്‍, അപകട സാധ്യതകള്‍, സുരക്ഷിതമായ ബ്രേക്കിങ് തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കല്‍ എന്നിങ്ങനെയാണ് പാര്‍ക്കുകളിലെ പരിപാടികള്‍.

Follow Us