നയന്‍ താര ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡര്‍

By on July 21, 2017

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ ടാറ്റ സ്‌കൈയുടെ ദക്ഷിണേന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയെ തെരഞ്ഞെടുത്തു. നയന്‍ താരയെ ഉള്‍പ്പെടുത്തിയുള്ള പുതിയ പ്രചാരണത്തിലൂടെ വിപണിയിലെ ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം വിപുലമാക്കുകയാണ് ലക്ഷ്യമിടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ നാലു ഭാഷകളിലാണ് പരസ്യം തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 6.40 കോടി വീടുകളാണ് ലക്ഷ്യം.

ഒരു ചെറു പട്ടണത്തിലെ ടാറ്റ സ്‌കൈ ഔട്ട്‌ലെറ്റില്‍ പ്രത്യേക പാക്ക് വില്‍ക്കുന്ന പെണ്‍കുട്ടിയായാണ് നയന്‍ താരയെ പരസ്യചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ 229 രൂപയുടെ പ്രത്യേക പാക്കിന്റെ ബാക്കി തുകയായ ഒരു രൂപയുടെ നാണയം ശേഖരിച്ച് നല്‍കി മടുത്ത ആളായിട്ടാണ് നയന്‍ താരയെ ചിത്രീകരിച്ചിരിക്കുന്നത്. 220 ചാനലുകളുള്ള ഈ പാക്കില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന വിനോദ പരിപാടികളുണ്ട്.ടാറ്റ സ്‌കൈയുടെ പ്രതിനിധിയായി നയന്‍ താരയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുതിയ പരസ്യം പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യകരമാകുമെന്ന് ഉറപ്പാണെന്നും ടാറ്റ സ്‌കൈ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ മലയ് ദീക്ഷീത് പറഞ്ഞു.ടാറ്റ സ്‌കൈയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്നും ടാറ്റ സ്‌കൈയുടെ ആരാധികയാണ് താനെന്നും അവരോടൊപ്പമുള്ള യാത്ര ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നയന്‍ താര പറഞ്ഞു.

Follow Us