നഷ്ട്ടപ്പെട്ട ലാൻഡ്‌ലൈൻ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ ബിഎസ്‌എന്‍എല്‍; എല്ലാ കോളുകളും സൗജന്യമാക്കി പുതിയ ഓഫർ

By on April 16, 2018

www.livenewage.com

മുംബൈ : ലാൻഡ്‌ലൈൻ ഉപഭോക്താക്കളിലുണ്ടാകുന്ന ഇടിവിനു പരിഹാരം കാണാൻ പുതിയ ഓഫറുമായി ബിഎസ്‌എന്‍എല്‍ രംഗത്തെത്തി. പുതിയ പ്ലാനിലൂടെ എല്ലാ നെറ്റ്വര്‍്ക്കിലേക്കും ഉള്ള കോളുകള്‍ സൗജന്യമാക്കുന്നുവെന്നാണ് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കിയാണ് ബിഎസ്‌എന്‍എല്‍ തന്റെ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയുമാണ് മാസവാടക. ലാന്‍ഡ്ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും ഏത് സമയത്തും സൗജന്യമായി വിളിക്കാമെന്നതാണ് ഓഫറിന്റെ സവിശേഷത.

നിലവില്‍ ബിഎസ്‌എന്‍എല്ലില്‍ നിന്നും ബിഎസ്‌എന്‍എല്ലിലേയ്ക്ക് മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമായിരുന്നത്. കൂടാതെ, ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു. എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ആഡ് ഓൺ ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് അതാത് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാന്‍ സാധിക്കും എന്നാണ് ബിഎസ്‌എന്‍എല്‍ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us