Don't miss

നിസ്സാന്‍ ചെറു കാറുകള്‍ ഇന്ത്യയില്‍ തനിയെ വില്‍ക്കും

By on November 27, 2013

ന്യൂഡല്‍ഹി: ജാപ്പനീസ്‌ കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഉടന്‍ പുറത്തിറക്കാനിരിക്കു ഡേറ്റ്‌സണ്‍ ഗോയുടെയും മറ്റ്‌ ഡേറ്റ്‌സണ്‍ മോഡലുകളുടെയും വില്‍പ്പന നിസ്സാന്‍ മോട്ടോര്‍ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ സ്വാഭാവികമായൊരു മാറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയ്‌ക്ക്‌ ഇത്‌ സഹായകമാവുമെന്നാണ്‌ പ്രതീക്ഷ� ഡേറ്റസണ്‍ ആഗോള തലവന്‍ വിന്‍സെന്റ്‌ കോബി പറഞ്ഞു. ചെറുകാര്‍ പുറത്തിറക്കിയതിനു ശേഷം നിരവധി മോഡലുകള്‍ ഈ ശ്രേണിയില്‍ പുറത്തിറക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവില്‍ നിസ്സാന്‍ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്‌ ഹോവര്‍ ഓട്ടോമോട്ടീവ്‌ ഇന്ത്യ നിയമിച്ച ഡീലര്‍മാര്‍ വഴിയാണ്‌.

തുടക്കത്തില്‍ നിലവിലെ നിസ്സാന്‍ ഡീലര്‍മാര്‍ വഴിയായിരിക്കും ഡേറ്റ്‌സണ്‍ വിതരണം ചെയ്യുക. ഡേറ്റ്‌സണ്‍ ബ്രാന്‍ഡ്‌ പുനരവതരിപ്പിക്കുകയാണന്ന്‌ ജൂലൈയിലാണ്‌ കമ്പനി പ്രഖ്യാപിച്ചത്‌. ചെറുകാറിന്റെ വില 4 ലക്ഷത്തിനടുത്തായിരിക്കും. മൂന്ന്‌ ദശാബ്‌ദങ്ങള്‍ക്ക്‌ ശേഷമാണ്‌ കമ്പനി ഈ ബ്രാന്‍ഡ്‌ വീണ്ടും അവതരിപ്പിക്കാന്‍ ഒകരുങ്ങുന്നത്‌. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി തുടങ്ങും. നിസ്സാന്‍ മോട്ടോറിന്റെ ഉത്‌പന്ന നിരയിലുള്ള മൂന്ന്‌ ബ്രാന്‍ഡുകളില്‍ ഒന്നാണ്‌ ഡേറ്റ സണ്‍. ഇന്ത്യയില്‍ അവതരിപ്പിച്ചതിന്‌ ശേഷം ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫിക്ക വിപണികളിസും ലഭ്യമാക്കും.