Don't miss

നോക്കിയ 3310 നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തും

By on May 16, 2017
nokia-3310-2017-0

വില 3,310 രൂപ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പുതിയ നോക്കിയ 3310 ന്റെ വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. നോക്കിയ 3310ന്റെ പുതിയ പതിപ്പിന്റെ വില 3,310 രൂപയാണ്.ചുവപ്പ് , മഞ്ഞ, കടും നീല, േ്രഗ എന്നിങ്ങനെ നാല് നിറങ്ങളിലാണ് പുതിയ നോക്കിയ 3310 എത്തുന്നത്. ഫിന്നിഷ് മൊബൈല്‍ കമ്പനിയായ എച്ച്എംഡിയാണ് നോക്കിയ വിപണിയില്‍ എത്തിക്കുന്നത്. ആഗോള തലത്തില്‍ നോക്കിയ ബ്രാന്‍ഡഡ് ഫോണുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള ലൈസന്‍സ് എച്ച്എംഡി ഗ്ലോബലിനാണ്. നോക്കിയ കോര്‍പറേഷന്‍ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള അവകാശവും കമ്പനിയ്ക്കാണ്.
പുതിയ നോക്കിയ 3310 ല്‍ ഇരട്ട സിം ഉപയോഗിക്കാം.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 22 മണിക്കൂര്‍ വരെ ടോക് ടൈം വാഗ്ദാനം ചെയ്യുന്ന 1200എംഎഎച്ച് ബാറ്ററിയോട് കൂടിയാണ് പുതിയ ഹാന്‍ഡ്‌സെറ്റ് എത്തുന്നത്. 2.4 ഇഞ്ച് ഡിസ്പ്‌ളെ , എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2 മെഗപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിടി, 16 എംബി ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വരെ നീട്ടാവുന്ന എക്‌സ്‌റ്റേണല്‍ ജിബി എന്നിവയാണ് മറ്റ് സവിശേഷതകള്‍. 2000-05 കാലയളവില്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്നാണ് നോക്കിയ 3310 . അക്കാലത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് നെറ്റ് വര്‍ക് ഉണ്ടായിരുന്നതെങ്കിലും 126 ദശലക്ഷം നോക്കിയ3310 ഹാന്‍ഡ് സെറ്റുകള്‍ ആണ് ആഗോള തലത്തില്‍ വിറ്റഴിച്ചത്.
2005 ഓടു കൂടിയാണ് പഴയ മോഡലിന്റെ വില്‍പ്പന നിര്‍ത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)