Don't miss

ന്യൂഇന്ത്യ അഷുറന്‍സിന്‍റെ ഐപിഒ നവംബര്‍ ആദ്യവാരം

By on October 23, 2017
മുംബൈ: ന്യൂ ഇന്ത്യ അഷുറന്‍സിന്‍റെ (എന്‍ഐഎ) new-indiaപ്രഥമ ഓഹരി വില്‍പ്പന നവംബര്‍ ആദ്യവാരം തുടങ്ങിയേക്കും. ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ ഐപിഒ കഴിഞ്ഞാഴ്ചയാണ് പൂര്‍ത്തിയാക്കിയത്.  ജിഐസിയുടെ ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും  മികച്ച പ്രതികരണം നേടാന്‍ കഴിഞ്ഞിരുന്നു. നാളെയാണ് ജിഐസിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത്. ജിഐസിയുടെ ഐപിഒ 1.35 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍  ഐസിഐസിഐ ലൊംബാര്‍ഡ്, എസ്ബിഐ ലൈഫ് ഉള്‍പ്പെട നിരവധി കമ്പനികളുടെ ഓഹരികള്‍ ഐപിഒ വിപണിയില്‍ എത്തിയിരുന്നു.
ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ഐപിഒ നവംബര്‍ ആദ്യ വാരം പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐപിഒയുടെ കൃത്യമായ തുകയും പ്രൈസിങ്ങും കനമ്പനി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊട്ടക് , ആക്‌സിസ് ബാങ്ക്, നോമുറ, ഐഡിഎഫ്‌സി, യെസ് ബാങ്ക്  എന്നിവരാണ് ഐപിഒയ്ക്ക് വേണ്ടി നിയമിച്ചിരിക്കുന്ന മെര്‍ച്ചന്റ് ബാങ്കര്‍മാര്‍. ഈ സാമ്പത്തിക വര്‍ഷം കമ്പനി ലഭ്യമായ പ്രീമിയം 26,000 കോടി രൂപയാണ്. പ്രീമിയം, ലാഭം, വിപണി വിഹിതം, വിതരണ ശൃംഖല എന്നിവയെല്ലാം അടിസ്ഥാനമാക്കി നോക്കുമ്പോള്‍  രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷൂറന്‍സ്  കമ്പനിയാണ് എന്‍ഐഎ. 69,000 കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി.
ജൂണ്‍ പാദത്തിന്റെ അവസാനത്തോടെ നിക്ഷേപങ്ങളുടെ വിപണി മൂല്യം  63,100 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ന്യൂ ഇന്ത്യയുടെ വിപണി മൂല്യത്തില്‍  വര്‍ധന ഉണ്ടായിണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം  16 ശതമാനമാണ്