Don't miss

ന്യൂ ഇന്ത്യ അഷു റന്‍സിന്റെ ഐപിഒ നവംബറോടെ

By on August 10, 2017
1493900135-5848

സെബിക്ക് മുമ്പാകെ ഡിആര്‍എച്ച്പി സമര്‍പ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് ( എന്‍ഐഎ ) പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിപണി നിയന്ത്രകരായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് ( ഡിആര്‍എച്ച്പി)സമര്‍പ്പിച്ചു.
നവംബര്‍ പകുതിയോടെ ഐപിഒ വിപണിയില്‍ എത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ന്യൂ ഇന്ത്യ അഷുറന്‍സിലെ 9.6 കോടി ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിക്കും. 2.4 കോടി ഓഹരികളായിരിക്കും ഐപിഒയിലൂടെ കമ്പനി വിറ്റഴിക്കുക. നിലവില്‍ മൊത്തം 12 കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം. ന്യൂഇന്ത്യ അഷുറന്‍സിന്റെ ഐപിഒയുടെ പ്രതീക്ഷിക്കുന്ന മൂല്യം ഒരു ബില്യണ്‍ ഡോളറാണ്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയിലെ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. പതിനാല് ശതമാനത്തോളം ഓഹരികളാണ് നിലവില്‍ വിറ്റഴിക്കുന്നത്. മാര്‍ച്ച് 31 വരെയുള്ള കമ്പനിയുടെ അറ്റമൂല്യം 34,716 കോടി രൂപയാണ്. നിക്ഷേപകളുടെ വിപണി മൂല്യം 53,009 കോടി രൂപയും ആസ്തി അടിത്തറ 69,173 കോടി രൂപയും ആണ്. കമ്പനിയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. 2016 സാമ്പത്തിക വര്‍ഷം ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ലാഭം 22 ശതമാനം ഉയര്‍ന്ന് 1,008 കോടി രൂപയായി. കമ്പനിയുടെ വിപണി വിഹിതം 16 ശതമാനമാണ്. ആക്‌സിസ് ക്യാപിറ്റല്‍, യെസ് ബാങ്ക്, നോമുറ, ഐഡിഎഫ്‌സി ബാങ്ക്, കൊട്ടക് എന്നിവരാണ് ഐപിഒ കൈകാര്യം ചെയ്യുന്നത്.