Don't miss

പതഞ്ജലി വസ്ത്ര വിപണിയിലേക്ക്, 5000 കോടി മുതല്‍ മുടക്കും

By on October 2, 2017
p1

ഡല്‍ഹി: ആയുര്‍വേദ ഉത്പ്പന്ന വിപണിയിലെ വിജയത്തിനുശേഷം പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ടെക്സ്റ്റെയില്‍ നിര്‍മ്മാണത്തിലേക്കും. എത്നിക്, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ അടക്കം വലിയവര്‍ക്കും കുട്ടികള്‍ക്കുമുള്ള എല്ലാ ഉത്പ്പന്നങ്ങളും നിർമിക്കുന്ന നിര്‍മാണ യൂണിറ്റ് ഗ്രാമോദ്യോഗ് എന്ന പേരിൽ കമ്പനി ആൾവാറിൽ തുറന്നു. സ്വദേശ നിര്‍മ്മിത സാധനങ്ങളോടുള്ള ജനങ്ങളുടെ താത്പ്പര്യം വര്‍ധിപ്പിക്കാനാണ് പതഞ്ജലി ലക്ഷ്യം വെയ്ക്കുക. സ്വദേശത്ത് നിര്‍മിക്കുന്ന തുണിത്തരങ്ങളുടെ വില്‍പ്പന അടുത്തു തന്നെ ആരംഭിക്കുമെന്ന് കമ്പനി വക്താവ് എസ്. കെ. തിജര്‍വാല നേരത്തെ അറിയിച്ചിരുന്നു. ഇതിനായി 5,000 കോടി നിക്ഷേപിക്കും. അതേസമയം പുതിയ കമ്പനിയുടെ ഔദ്യേഗിക പേരും മറ്റും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.