Don't miss

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

By on November 22, 2017

ന്യൂഡല്‍ഹി: പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭരണഘടനയുടെ അനുച്ഛേദം 280 (1) അനുസരിച്ച് ഭരണഘടനാപരമായ ബാധ്യതയാണിത്. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് പ്രഖ്യാപി
ക്കും.

ഓരോ അഞ്ചു വര്‍ഷക്കാലയളവിലും അല്ലെങ്കില്‍ രാഷ്ട്രപതിക്ക് യുക്തമെന്ന് തോന്നുന്ന സമയത്ത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 280 (1) നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പതിനാലാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചത് 2013 ജനുവരി രണ്ടിനാണ്. 2015 ഏപ്രില്‍ 1 മുതലുള്ള 5 വര്‍ഷക്കാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം.

പതിനാലാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം വരെ പ്രാബല്യമുണ്ട്. പുതിയ ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2020 ഏപ്രില്‍ 1 മുതല്‍ക്കാണ് പ്രാ ല്യമുണ്ടാവുക.