Don't miss

പിഇ നിക്ഷേപം റെക്കോഡ് ഉയരത്തില്‍

By on October 3, 2017
pe

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച ഉരത്തില്‍ എത്തി. . ഈ വര്‍ഷം ആദ്യ ഒമ്പത് മാസക്കാലയളവില്‍ 17.6 ബില്യണ്‍ ഡോളറിന്റെ പിഇ നിക്ഷേപം ഇന്ത്യന്‍ കമ്പനികളിലുണ്ടായി. 200 ദശലക്ഷം ഡോളറിന് മേലുള്ള 21 നിക്ഷേപങ്ങള്‍ ഈ വര്‍ഷം ഇതിനകം ഉണ്ടായിട്ടുണ്ട്.ഇതിന് പുറമെ  100-200 ദശലക്ഷം ഡോളര്‍ വരുന്ന 15 ഇടപാടുകളും ഉണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റ്& മൊബൈല്‍, ഇന്‍ഫ്രസ്ട്രക്ചര്‍, ഐടി സര്‍വീസ് & ബിപിഒ, ബാങ്കിങ് മേഖലകളിലാണ് വന്‍ നിക്ഷേപങ്ങളിലേറെയും നടന്നിരിക്കുന്നത്. മൊത്തം ഇടപാടിന്റെ 24 ശതമാനത്തോളം സോഫ്റ്റ് ബാങ്ക് ഇന്റര്‍നെറ്റ്, മൊബൈല്‍  കമ്പനികളില്‍ നടത്തിയിട്ടുള്ള നിക്ഷേപമാണ്. സോഫ്റ്റ് ബാങ്ക് ഫ്‌ളിപ് കാര്‍ട്ടില്‍ നടത്തിയ 2.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സെപ്റ്റംബര്‍ പാദത്തിലെ ഏറ്റവും വലിയ നിക്ഷേപപം.