Don't miss

പിരിച്ചുവിടല്‍ ഭീഷണി ഉണ്ടെങ്കിലും ഐടിമേഖലയിലെ നിയമനം ശക്തമെന്ന് നാസ്‌കോം

By on May 18, 2017
it-firms-reuters_660_031116045522

ന്യൂഡല്‍ഹി: ഐടി മേഖലയിലെ വന്‍ രീതിയില്‍ ഉള്ള പിരിച്ചുവിടല്‍ സംബബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഐടി കമ്പനികളുടെ സംഘടനയായ നാസ്‌കോം.ഐടി മേഖലയില്‍ സാധാരണ രീതിയില്‍ തന്നെ നിയമനം നടക്കുന്നുണ്ടെന്ന് നാസ്‌കോം ആവര്‍ത്തിച്ചു പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,70,000 പേരെയാണ് ഐടി മേഖലയില്‍ പുതിയതായി നിയമിച്ചതെന്ന് നാസ്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ അഞ്ച് സോഫ്റ്റ് വെയര്‍ കമ്പനികള്‍ ചേര്‍ന്ന് 50,000 പേരെ നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.സാധാരണ ഉണ്ടാകാറുള്ള പ്രകടനം വിലയിരുത്തല്‍ നടപടികളുമായി ബന്ധപ്പെട്ടുള്ള പിരിച്ചുവിടലാണ് നിലവിലേതെന്നും നാസ്സ്‌കോം പറയുന്നു.

ഡിജിറ്റൈസേഷനിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് നിയമനത്തില്‍ കുറവുണ്ടായത്.
ഈ സാമ്പത്തിക വര്‍ഷവും രാജ്യത്തെ ഏറ്റവും കൂടുതല്‍ പേരെ നിയമിക്കുന്ന മേഖലകളില്‍ ഒന്ന് ഐടി ആയിരിക്കുമെന്ന് നാസ്‌കോം പറഞ്ഞു.ഓട്ടോമേഷന്‍ തൊഴില്‍ അവസരങ്ങളില്‍ കുറവ് വരുത്തുമെങ്കിലും ഐടി മേഖലയെ സംബന്ധിച്ച് ഇത് ഗുണകരമായി തീരും.ഉപയോഗിക്കപ്പെടാത്ത നിരവധി അവസരങ്ങള്‍ മുന്നിലുണ്ട്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കാാണ് ഐടി മേഖല കടക്കുന്നത് കഴിവ് വിലയിരുത്തപ്പെടേണ്ടത് അവശ്യമാണന്ന് നാസ്‌കോം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ക്കനുസൃതമായി ജീവനക്കാരെ പുന പരിശീലിപ്പാക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. മുന്‍ നിര കമ്പനികളിലെ 50 ശതമാനത്തോളം ജീവനക്കാര്‍ക്ക് നിലവില്‍ ഇത്തരത്തില്‍ പരിശീനം നല്‍കുന്നുണ്ട്. സൈബര്‍ സെക്യൂരിറ്റി, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, സോഷ്യല്‍ മീഡിയ, ഡേറ്റ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് അവസരങ്ങള്‍ കൂടുതലുള്ളതെന്ന് നാസ്‌കോം പറഞ്ഞു. ഈ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ പുതിയ കഴിവുകള്‍ നേടിയെടുക്കേണ്ടതുണ്ട്. ടെക്‌നോളജി പ്ലാറ്റഫോമുകളും ഡിജിറ്റല്‍ പേയ്‌മെന്റും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തൊഴില്‍ രംഗത്ത് മികച്ച അവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നാസ്‌കോം പറയുന്നു.വര്‍ഷം 80,000 -1,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്റ്റാര്‍ട് അപ്പുകള്‍ സഹായിക്കുന്നുണ്ട്. ഇ- കൊമേഴ്‌സ് മേഖല 5,0000-60,000 പേരെ നേരിട്ട് നിയമിക്കുന്നുണ്ടെന്ന് നാസ്‌കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)