Don't miss

പുതിയ എക്കോസ്പോർട്ട് വിപണിയിൽ

By on January 20, 2017
e

ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ഡ് ഇ​ന്ത്യ കോം​പാ​ക്ട് എ​സ്‌​യു​വി എ​ക്കോ​സ്പോ​ർ​ട്ടി​ന്‍റെ പു​തി​യ പ​തി​പ്പ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ലാ​റ്റി​നം എ​ഡി​ഷ​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് 1.5 ലി​റ്റ​ർ ഡീ​സ​ൽ, 1.01 ലി​റ്റ​ർ എ​ക്കോ​ബൂ​സ്റ്റ് പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ക. പെ​ട്രോ​ളി​ന് 18.88 കി​ലോ​മീ​റ്റ​റും ഡീ​സ​ലി​ന് 22.27 കി​ലോ​മീ​റ്റ​റും മൈ​ലേ​ജ് ക​മ്പ​നി ഉ​റ​പ്പു ന​ല്കു​ന്നു. എ​ക്കോ​സ്പോ​ർ​ട്ടി​ന്‍റെ പ്ലാ​റ്റി​നം എ​ഡി​ഷ​നി​ൽ ചെ​റി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി​യാ​ണ് പു​തി​യ വാ​ഹ​ന​ത്തെ ഫോ​ർ​ഡ് ഇ​ന്ത്യ​ൻ നി​ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡു​വ​ൽ ടോ​ൺ എ​ക്സ്റ്റീ​രി​യ​ർ ഡി​സൈ​ൻ, ബ്ലാ​ക്ക് റൂ​ഫ്, 17 ഇ​ഞ്ച് ട​യ​റു​ക​ൾ, വീ​തി കൂ​ടി​യ പു​തി​യ അ​ലോ​യി എ​ന്നി​വ​യോ​ടൊ​പ്പം സാ​റ്റ​ലൈ​റ്റ് ന​വി​ഗേ​ഷ​നു​ള്ള എ​ട്ട് ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം പു​തു​താ​യി ചേ​ർ​ത്തി​ട്ടു​ണ്ട്. റി​യ​ൽ വ്യൂ ​കാ​മ​റ​യും ട​ച്ച് സ്ക്രീ​നി​ന് അ​ക​മ്പ​ടി​യാ​യു​ണ്ട്. പെ​ട്രോ​ൾ പ​തി​പ്പി​ന് 10.39 ല​ക്ഷ​വും ഡീ​സ​ലി​ന് 10.69 ല​ക്ഷ​വു​മാ​ണ് ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല.