Don't miss

പുതിയ മെന്‍സ്‌ കളക്ഷന്‍ വാച്ചുകളുമായി സ്‌കേയന്‍ ക്ലാസ്സിക്‌

By on June 30, 2014

കൊച്ചി: പ്രമുഖ വാച്ച്‌ കമ്പനിയായ സ്‌കേയന്‍ ക്ലാസ്സിക്‌ ഈ സീസണിലേക്കായി പുതിയ മെന്‍സ്‌ കളക്ഷന്‍ മോഡല്‍ പുറത്തിറക്കി. ഡെന്‍മാര്‍ക്കിലെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള എന്തെങ്കിലും ഉള്‍കൊണ്ടായിരിക്കും എപ്പോഴും സ്‌കേയന്റെ രൂപകല്‍പ്പന. അതെല്ലാം പുതിയ മെന്‍സ്‌ കളക്ഷനിലുമുണ്ട്‌.
എസ്‌കെഡബ്ല്യു 6083 മോഡലിന്‌ പോളിഷ്‌ഡ്‌ സ്‌റ്റൈന്‍ലെസ്സ്‌ സ്റ്റീല്‍ കേസും ബ്രൌണ്‍ ലെതര്‍ സ്‌ട്രാപ്പും ഉണ്ട്‌. മാറ്റ്‌ ഫിനിഷില്‍ എഗ്ഗ്‌ ഷെല്‍ നിറമുള്ള ഡയലുകള്‍ ഇതിന്‌ ഏറെ ആകര്‍ഷണീയത നല്‍കുന്നു. ഭാരം കുറഞ്ഞ മോഡലാണിത്‌.
എസ്‌കെഡബ്ല്യു 6084 ന്‌ ഡ്യുയല്‍ ടോണ്‍ പോളിഷ്‌ഡ്‌ സ്‌റ്റൈന്‍ലെസ്സ്‌ സ്റ്റീല്‍ കേസും സ്‌െ്രെറ്റക്കിങ്ങ്‌ ബ്രൌണ്‍ ലെതര്‍ സ്‌ട്രാപ്പുകളുമാണുള്ളത്‌. ഓവല്‍ ഷേപ്പ്‌ കാബിനറ്റ്‌ ഈ മോഡലിന്‌ ക്ലാസ്സിക്‌ ലുക്ക്‌ നല്‍കുന്നു.
എസ്‌കെഡബ്ല്യു 6085 ന്‌ ബ്രഷ്‌ഡ്‌ സ്‌റ്റൈന്‍ലെസ്സ്‌ സ്റ്റീല്‍ സില്‍വര്‍ കാബിനറ്റും ബക്കില്‍ഡ്‌ ലെതര്‍ സ്‌റ്റ്രാപ്പുമാണുള്ളത്‌. വ്യത്യസ്ഥത ഇഷ്ട്‌ടപ്പെടുന്ന പുരുഷന്മാര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ ഈ മോഡല്‍. എസ്‌കെഡബ്ല്യു 6086ന്‌ മൂന്ന്‌ കാലുകളും ദിവസ,ദിന ഫങ്ങ്‌ഷനുകളുമുണ്ട്‌. മള്‍ട്ടി ഫങ്ങ്‌ഷന്‍ ഫീച്ചറുകള്‍ ഉള്ള ഈ മോഡലും ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്‌.
വാച്ച്‌ സ്‌റ്റെഷന്‍ ഇന്റ്‌റര്‍നാഷണല്‍ സ്‌റ്റോര്‍ (ണടക) ഷോപ്പേഴ്‌സ്‌ സ്റ്റോപ്‌, ലൈഫ്‌സ്റ്റൈല്‍, ഹീലിയോസ്‌, എത്തോസ്‌, ജസ്റ്റ്‌ ഇന്‍ വോഗ്‌ സ്‌റ്റോറുകള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെല്ലാം സ്‌കേയന്‍ ആക്‌ടീവ്‌ വാച്ചുകള്‍ ലഭ്യമാണ്‌. വില 9,495 രൂപയില്‍ ആരംഭിക്കുന്നു.
ഡെന്‍മാര്‍ക്കിന്റെ ലൈഫ്‌ സ്റ്റൈല്‍ ബ്രാന്‍ഡാണ്‌ സ്‌കേയന്‍. ഡാനിഷ്‌ കരവിരുതിന്റെ ആവേശം മുഴുവന്‍ സ്‌കേയനിലുണ്ടാകും. വളരെ ഉയര്‍ന്ന നിലവാരംമാണ്‌ ഏറ്റവും വലിയ സവിശേഷത. 1989ല്‍ സ്ഥാപിച്ച സ്‌കേയന്‍ ഡെന്‍മാര്‍ക്ക്‌, ഫോസില്‍ ഗ്രൂപ്പിന്റെ ഭാഗമാണ്‌. 80 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്‌. വാച്ചുകള്‍, ആഭരണങ്ങള്‍, ലെഥര്‍ ഉല്‍പ്പന്നങ്ങള്‍, ഗിഫ്‌റ്റ്‌ തുടങ്ങിയവയെല്ലാം സ്‌കേയന്‍ ലൈഫ്‌സ്റ്റൈല്‍ കളക്ഷനിലുണ്ട്‌.
ഫാഷന്‍ ലൈഫ്‌ ഉല്‍പ്പന്നങ്ങളുടെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും വിപണനത്തിലും ആഗോള ശ്രദ്ധ നേടിയിട്ടുള്ള കമ്പിനിയാണ്‌ ഫോസ്സില്‍. വാച്‌, ജ്വല്ലറി, ഹാന്‍ഡ്‌ബാഗ്‌, ക്ലോതിംഗ്‌ എന്നിവയില്‍ ശ്രദ്ധേയരായ ഫോസ്സിലിന്‌ ആഗോള വ്യാപകമായി 400 സ്‌റ്റോറുകളും ഇ കൊമ്മെഴ്‌സ്‌ ബിസിനസുമുണ്ട്‌.