Don't miss

പേടിഎം സിനിമാ ടിക്കറ്റ് ബുക്കിംഗ് കമ്പനിയായ ടിക്കറ്റ് ന്യൂവിനെ ഏറ്റെടുക്കുന്നു

By on April 26, 2018

ന്യൂഏജ് ന്യൂസ്

ഓണ്‍ലൈന്‍ മണി ട്രാന്‍സ്‌ഫെര്‍ കമ്പനിയായ പേടിഎം ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് കമ്പനിയായ ടിക്കറ്റ് ന്യൂവിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. പേടിഎമ്മിന്റെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ഇരു കമ്പനികളും ചര്‍ച്ച നടത്തി വരികയാണ്. എന്നാല്‍ പേടിഎം ഇത് സ്ഥിരീകരിച്ചിട്ടില്ല.

ആലിബാബ പിക്ചേഴ്സ് ഗ്രൂപ്പ് ലിമിറ്റഡാണ് ടിക്കറ്റ്ന്യൂവിന്റെ മാതൃ കമ്പനി. ഇവരില്‍ നിന്നും 30-40 ദശലക്ഷം ഡോളറിനാകും ഏറ്റെടുക്കല്‍ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. 2016 മേയ് മാസത്തിലാണ് പേടിഎം ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.

അന്ന് മുതല്‍ 500 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് ഇതിലൂടെ നേടാനായത്. കഴിഞ്ഞ വര്‍ഷം തന്നെ പേടിഎമ്മിന് 52 ദശലക്ഷം സിനിമാ ടിക്കറ്റുകള്‍ വിൽക്കാൻ കഴിഞ്ഞിരുന്നു. ഈ വര്‍ഷം 100 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ബുക്ക്മൈഷോയാണ് വിപണിയിലെ പേടിഎമ്മിന്റെ മുഖ്യ എതിരാളികള്‍

Follow Us