Don't miss

പൊതുമേഖലാ സ്ഥാപനമായ ടി.സി.സി. തിരിച്ചുവരവിന്റെ പാതയില്‍

By on February 14, 2018

കളമശ്ശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ( ടി. സി.സി)ഇന്നു തിരിച്ചുവരവിന്റെ പാതയിലാണ . ആറു വര്‍ഷം തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന കമ്പനി പുതിയ എം.ഡി . കെ ഹരികുമാര്‍ ചുമതലയേറ്റ ശേഷം ലാഭത്തിലെത്തിയിരിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷം കഴിയാന്‍ രണ്ട് മാസം ശേഷിക്കെ ബാധ്യതകള്‍ എല്ലാം തീര്‍ത്ത് 20 കോടി രൂപ കമ്പനി ലാഭമുണ്ടാക്കി. ലാഭം 25 കോടിയാക്കാനാകുമെന്നാണ് ഹരികുമാറിന്റെ ആത്മവിശ്വാസം. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിലും ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിലും ഇടനിലക്കാരെ ഒഴിവാക്കിയതോടെയാണ് കമ്പനി പച്ചപിടിച്ചു തുടങ്ങിയത്.കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി നവംബര്‍ മുതല്‍ 400 ടണ്‍ കാസ്റ്റിക് സോഡ വിദേശത്തേക്ക് കയറ്റി അയച്ചു. ഉല്‍പാദനക്ഷമതയും 175 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. ശേഷി 250 ടണ്ണാക്കി. വിദേശങ്ങളിലെ കാസ്റ്റിക്ക് സോഡയുടെ ഡിമാന്‍ഡ് മുതലെടുക്കാനാണ് ഇനി ശ്രമം.
കമ്പനിയുടെ ചെലവില്‍ 60 ശതമാനവും വൈദ്യുതിക്കാണ്. പ്രതിദിനം 4.8 ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിയിരുന്നു. വൈദ്യുതി ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കുടിശിക തീര്‍ത്ത് തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു. വൈദ്യുതി ചിലവ് 33 ശതമാനം കുറിക്കാനുമായി.
കമ്പനിയില്‍ നന്ന് ഒന്നും തന്നെ പുറന്തള്ളുന്നില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. കോടികള്‍ ചിലവഴിച്ചാണ് അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നത്. കമ്പനിക്കുള്ളില്‍ തന്നെ ഹരിതവനം നിര്‍മ്മിച്ചു. ചെടികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും കമ്പനിയിലെ വെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്.
2012 ല്‍ പൊതുമേഖലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനമികവിന് പ്രധാനമന്ത്രിയില്‍ നിന്നും അവാര്‍ഡ് വാങ്ങിച്ച ഹരികുമാര്‍ പത്ത് വര്‍ഷം മുമ്പ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഡല്‍ഹി എച്ച്.ഐ.എല്ലിനെ കരകയറ്റി്‌യിരുന്നു ്. ഈ കമ്പനിയുടെ സി.എം ഡി ആയി ചുമതലയേറ്റപ്പോള്‍ 25 കോടിയായിരുന്നു നഷ്ടം. പിന്നീട് തുടര്‍ച്ചയായി ലാഭത്തിലായി. ആ കരുത്തുമായാണ് ഹരികുമാര്‍ കളമശ്ശേരി ടി.സി.സിയുടെ സാരഥ്യം ഏറ്റെടുത്തത്.

Follow Us