പോര്‍ട്ട് ഫോളിയോ നിക്ഷേപ പദ്ധതിക്കായി ഫെഡറല്‍ ബാങ്ക് പുതിയ പങ്കാളിത്തത്തിൽ

By on March 13, 2018

കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ നിക്ഷേപ പദ്ധതിയില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഫെഡറൽ ബാങ്ക് സെലിബ്രസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഫോര്‍ച്യൂണ്‍ വെല്‍ത്ത് മാനേജ്മെന്റ് കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി
പങ്കാളിത്ത കരാറുകളില്‍ ഏര്‍പ്പെട്ടു. മറൈന്‍ ഡ്രൈവില്‍ ഫെഡറല്‍ ടവേഴ്സില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് മേധാവിയും ഇവിപിയുമായ ജോസ് കെ മാത്യു, റീട്ടെയില്‍ ബിസിനസ് ഡിവിപി രവി രഞ്ജിത്ത് എന്നിവര്‍ സെലിബ്രസ് ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ജിബി മാത്യു, ഫോര്‍ച്യൂണ്‍ വെല്‍ത്ത് മാനേജ്മെന്റ് മാനേജിങ് ഡയറക്ടര്‍ ജോസ് സി എബ്രഹാം എന്നിവരുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. ഇതോടെ, ഒന്‍പത് ബ്രോക്കിങ് കമ്പനികളുമായി ഫെഡറല്‍ ബാങ്ക് ധാരണയിലെത്തിയിട്ടുണ്ട്. കോയമ്പത്തൂർ ആസ്ഥാനമായ മുന്‍നിര സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ
ഫോര്‍ച്യൂണ്‍ വെല്‍ത്ത് മാനേജ്മെന്റ് കമ്പനിക്ക് ഫെഡറല്‍ ബാങ്കുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫോര്‍ച്യൂണ്‍ വെല്‍ത്ത് മാനേജ്‌മെന്റ് മാനേജിംഗ്
ഡയറക്ടര്‍ ജോസ് സി എബ്രഹാം അഭിപ്രായപ്പെട്ടൂ. ആര്‍ബിഐയുടെ പോര്‍ട്ട് ഫോളിയോ നിക്ഷേപ പദ്ധതിയില്‍ പരമാവധി പ്രവാസി ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായും ലളിതമായും നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ സമ്പാദ്യത്തിന്‍റെ പ്രവാസി സ്റ്റാറ്റസ് നഷ്ടപ്പെടാതെ തന്നെ ഇന്ത്യയില്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതിയില്‍ സുഖമമായി നിക്ഷേപം നടത്താം എന്നതാണ് തങ്ങളുടെ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം വ്യക്തമാക്കി.
സുതാര്യമായ മാര്‍ഗത്തിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപം നടത്താനള്ള പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തത്തോടെ സെലിബ്രസ് ക്യാപ്പിറ്റലിന് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജിബി മാത്യു പറഞ്ഞു. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ പരമാവധി സേവനം നല്‍കാന്‍ ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് റീട്ടെയില്‍ ബിസിനസ് മേധാവി ജോസ് കെ മാത്യു പറഞ്ഞു. ആകെ ബിസിനസിലും അക്കൗണ്ടുകളുടെ എണ്ണത്തിലും പിഐഎസ് ബിസിനസ് ഇരട്ടിയാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us