പ്രധാനമന്ത്രിയുടെ ‘കാഷ്‌ലെസ്സ്’ സമ്പദ് വ്യവസ്ഥക്കെതിരെ ആര്‍എസ്‌എസ്; ഇന്ത്യയ്ക്ക് പൂര്‍ണമായും ‘കാഷ്‌ലെസ്സ്’ ആകാനാകില്ല

By on April 17, 2018

ന്യൂഏജ് ന്യൂസ്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഷ്‌ലെസ്സ് ഇക്കണോമിയെന്ന പ്രഖ്യാപിത നയത്തെ തള്ളി ആര്‍എസ്‌എസ്. രാജ്യത്തിന് ഒരിക്കലും പൂര്‍ണമായി ‘ക്യാഷ്‌ലെസ് ഇക്കോണമി’യാകാന്‍ സാധിക്കില്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങള്‍ സംഭവിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പൂര്‍ണമായി ക്യാഷ്‌ലെസ് ഇക്കോണമിയാകാന്‍ സാധിക്കില്ല.

ആര്‍എസ്‌എസ് അനുകൂല സംഘടനയായ വിവേക് സാമൂഹിന്റെ ‘ഇന്ത്യന്‍ ഇക്കോണമി ആന്‍ഡ് ഇക്കോണമിക് പോളിസീസ്: എ ലോങ് ടേം പെര്‍സ്‌പെക്ടീവ്’ എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആര്‍എസ്‌എസ് മേധാവി നിലപാട് തുറന്ന് പറഞ്ഞത്.പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക എന്നതു മികച്ച ആശയമാണ്. എന്നാല്‍ അതിനു ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങള്‍ പൂര്‍ണമായി നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ക്യാഷ്‌ലെസ് ആകാം. എന്നാല്‍ പൂര്‍ണമായി ക്യാഷ്‌ലെസ് ആകാനാകില്ല. മോഹന്‍ ഭാഗവത് പറഞ്ഞു.

പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വളര്‍ച്ച അളക്കുന്നത്. ഈ മാതൃകകള്‍ക്കു ഗുരുതരമായ വീഴ്ചകളുണ്ട്. വളര്‍ച്ചയ്ക്കുള്ള ശരിയായ മാതൃക ഇന്ത്യ മുന്നോട്ടുവയ്ക്കണം. എല്ലാവരെയും ശക്തീകരിക്കണമെന്നതായിരിക്കണം ഇതിന്റെ അടിസ്ഥാനം. ആര്‍എസ്‌എസ് മേധാവി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us