പ്രധാനമന്ത്രിയുടെ പഞ്ചദിന സ്വീ​ഡ​ന്‍, ബ്രി​ട്ട​ന്‍ സന്ദർശനങ്ങൾ ഇന്നുമുതൽ

By on April 16, 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലേക്കും യുകെയിലേക്കുമുള്ള സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ പഞ്ചദിന സന്ദര്‍ശനങ്ങളുടെ ലക്ഷ്യം.

ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങിലും മോദി പങ്കെടുക്കും. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന്റെ ക്ഷണപ്രകാരം 16നും 17നും മോദി സ്വീ​ഡ​നിലെ ആദ്യസന്ദര്‍ശനം നടത്തും. 16ന് വൈകുന്നേരം സ്റ്റോക്‌ഹോമില്‍ മോദിയെത്തും. 17ന് സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും പ്രധാനമന്ത്രി ലോഫനുമായും കൂടിക്കാഴ്ച നടത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ഈ ​മാ​സം 20ന് ​ജ​ര്‍​മ​ന്‍ ചാ​ന്‍​സി​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ലു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്വീഡിഷ് ബിസിനസ് തലവന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുന്ന മോദി സ്വീഡനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-നോര്‍മാഡിക് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി തുടര്‍ന്ന് ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, നോര്‍വെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തും.

യുകെയില്‍ 17 മുതല്‍ 20 വരെയാണ് മോദിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ വൈദഗ്ധ്യ വികസനം, ആരോഗ്യപരിചരണം, സൈബര്‍ സുരക്ഷ, നവീകരണം, പരമ്പരാഗത വൈദ്യശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് അദ്ദേഹം പ്രാധാന്യം നല്‍കും. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യുകെ സിഇഒമാരുടെ ഫോറവും നടക്കും. 19നും 20നും സിഎച്ച്‌ഒജിഎമ്മില്‍ മോദി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us