പ്രമേഹം അകറ്റാന്‍ മാവില

By on March 12, 2018

ഇന്ന് ലോകത്ത് ധാരാളം പേര്‍ പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. സാധരണ പ്രമേഹം ഇണ്ടാവുന്നത് ആഗ്‌നേയഗ്രന്ഥിയില്‍ ഇന്‍സുലിന്റെ ഉത്പാദനം നിലയ്ക്കുമ്‌ബോഴാണ്, അല്ലങ്കില്‍ ശരീരത്തില്‍ ഏതെങ്കിലും കാരണത്താല്‍ ഇന്‍സുലിന്റെ ഉത്പാദനം തടസപ്പെടുമ്‌ബോഴുമാണ്. പ്രമേഹ രോഗത്തിന് സാധരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയാണ്. ദാഹം കൂടുതല്‍ അനുഭവപ്പെടുക, രാത്രികാലങ്ങളില്‍ അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ക്ഷീണം കൂടുതല്‍ അനുഭവപ്പെടുക, കാഴ്ച്ച മങ്ങുക, സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ ഉണങ്ങാന്‍ താമസിക്കുക, ശരീരഭാരം കാരണമില്ലാതെ കുറയുക കൂടാതെ വേറെയും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രമേഹ രോഗികള്‍ അനുഭവിക്കുന്നുണ്ട്.
ശരീരത്തിന് വേണ്ടത്ര ബലം കിട്ടായ്ക, ഹൃദയ രോഗങ്ങള്‍ , കാഴ്ച്ച മങ്ങല്‍ ,കിഡ്‌നി പ്രശ്‌നങ്ങള്‍ , കാഴ്ച്ച പൂര്‍ണ്ണമായി നഷ്ട്ടപ്പെടുക , നാഡികള്‍ക്ക് ക്ഷതം ,സംഭവിക്കുക എന്നിവ.
പ്രമേഹം 3 തരം ഉണ്ട്
മൂന്ന് തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്. ഇവ ഏതൊക്കെ എന്ന് നോക്കാം. 1 ജുവനൈല ഡൈബറ്റീസ്, 2 ടൈപ്പ് 2 ഡയബറ്റിസ്, 3 ജെസ്‌റ്റേഷണല്‍ ഡൈബറ്റീസ്
ജുവനൈല ഡൈബറ്റീസ്
ജുവനൈല ഡൈബറ്റീസ് ഇത് പൊതുവെ ചെറുപ്പക്കാരില്‍ വരുന്ന ഒരുതരം പ്രമേഹമാണ്. പ്രതിരോധശേഷിക്ക് പിശവ് പറ്റുമ്‌ബോഴം , ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയായ ആഗ്‌നേയഗ്രന്ഥിക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിക്കുമ്‌ബോഴുമാണ് ജുവനൈല ഡൈബറ്റീസ വരാനുളള കാരണം.
ടൈപ്പ് 2 ഡയബറ്റിസ്
ഡൈബറ്റീസ് 2 മുതിര്‍ന്നവരില്‍ കാണുന്ന ഒരുതരം പ്രമേഹമാണിത്. ശരീരം ശരിയായ രീതിയില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുമ്‌ബോഴാണ് ഇത് പിടിപെടുന്നത്.
ജെസ്‌റ്റേഷണല്‍ ഡൈബറ്റീസ്
ജെസ്‌റ്റേഷണല്‍ ഡൈബറ്റീസ് ഗര്‍ഭാവസ്ഥയില്‍ പിടിപെടുന്ന ഒരുതരം പ്രമേഹമാണിത്. ഗര്‍ഭകാലത്ത് , പൊതുവായി പറഞ്ഞാല്‍ രണ്ടോ മൂനോ മാസകാലയളവിലാണ് ജെസ്‌റ്റേഷണല്‍ ഡൈബറ്റീസ് പിടിപെടുന്നത്.
മാവില പ്രമേഹത്തിന് പരിഹാരം
യഥാക്രമത്തില്‍ ചെയ്യുകയണെങ്കില്‍ ധാരാളം പ്രകൃതിദത്തമായ വസ്തുക്കളിലൂടെ പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ കഴിയുന്നതാണ്. ഇന്ന് നമ്മള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നത് വളരെ ലളിമായതും ഫലപ്രദവുമായ വീട്ടുചികില്‍സ രീതിയാണ്. ഒരു പാത്രത്തില്‍ പത്തോ പതിനഞ്ചോ മാവില എടുത്ത് നന്നായി തിളപ്പിക്കുക , രാത്രി മുഴുവന്‍ ഇങ്ങനെ വച്ചിട്ട് രാവിലെ വെറും വയറ്റില്‍ ഈ വെളളം കഴിക്കുക. രണ്ടോ മൂനോ മാസം ഇത് ആവര്‍ത്തിക്കേണ്ടതാണ്. മാവില ഉണക്കിപൊടിച്ച് ഈ പൊടി അര ടീ സ്പൂണ്‍ വീതം ദിവസം രണ്ടുതവണ കഴിക്കേണ്ടതാണ്. പ്രമേഹത്തിന് ശമനം ലഭിക്കും.
മാവിലയ്ക്ക് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ വളരെ നല്ല സ്ഥാനമുണ്ട്. മാവിലയില്‍ ധാരാളം മിനറല്‍സും , വിറ്റാമിനുകളും , എന്‍സൈമ്‌സും ,ആന്റിഓക്‌സിഡന്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാവില പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുളള ഒറ്റമൂലിയാണ്. ജലദോഷം , ആസ്മ , പനി , ഉറക്കമില്ലായ്മ , അതിസാരം , വെരിക്കോസ് വെയിന്‍ , ശ്വാസനാള രോഗം, ഞരമ്ബുകള്‍ ബലമുളളതാക്കാന്‍ എന്നിവയ്ക്ക് ഉത്തമ മരുന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us