Don't miss

പ്രവാസികൾക്കുള്ള ചിട്ടിയുമായി കെഎസ്എഫ്ഇ

By on January 30, 2017
k

തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള പുതിയ ചിട്ടി തുടങ്ങാന്‍ കെഎസ്എഫ്ഇ തയ്യാറെടുക്കുന്നു. കിഫ്ബിയുടെ സഹായത്തോടെയാണ് ചിട്ടി നടപ്പിലാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

പതിനായിരം കോടി രൂപയെങ്കിലും ഇത് വഴി സമാഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി ചിട്ടിയില്‍ ചേരാനും ലേലത്തില്‍ പങ്കുകൊളളാനും സാധിക്കും. ചിട്ടിയില്‍ നിക്ഷേപിക്കുന്നതിനാല്‍ പ്രവാസികളുടെ പണം സുരക്ഷിതമായിരിക്കുമെന്നും, സുരക്ഷിത നിക്ഷേപത്തോടൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്കാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു.

ഈ വര്‍ഷം മെയിലോ ജൂണിലോ പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി കിഫ്ബി പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി വിശദീകരിക്കുന്നു.