Don't miss

പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ വണ്‍പ്ലസ് ഒന്നാമത്

By on October 10, 2017
o1

മുംബൈ: രാജ്യത്ത പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിനെയും സാംസങിനെയും മറികടന്ന് ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസ് മുന്നേറുന്നു. ഐഡിസി ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രണ്ടാം പാദത്തില്‍ പ്രീമിയം സ്മാര്‍ട് ഫോണുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വണ്‍പ്ലസിന്റെ വിപണി വിഹിതം 57 ശതമാനമാണ്. അതേസമയം ആപ്പിളിന്റെ വിപണി വിഹിതം 38 ശതമാനം മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള സാംസങിന്റെ വിപണി വിഹിതം 4 ശതമാനം ആണ്. മറ്റെല്ലാ ബ്രാന്‍ഡുകളുടെയും കൂടി ചേര്‍ന്നാണ് ശേഷിക്കുന്ന ഒരു ശതമാനം. ഓഫ്‌ലൈന്‍ വില്‍പ്പനയുടെ കണക്കുകള്‍ ഐഡിസി ഉള്‍പ്പെടുത്തിയിട്ടില്ല.
വണ്‍ പ്ലസിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങും വില്‍പ്പനമെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളും ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനയാണിത്. വണ്‍ പ്ലസ് 3ടി, വണ്‍ പ്ലസ് 5 എന്നിവയാണ് വണ്‍പ്ലസിന് പ്രധാനമായും നേട്ടം നല്‍കിയിരിക്കുന്നത്. വണ്‍ പ്ലസിന്റെ മുഖ്യ എതിരാളികളായ ഒപ്പോയ്ക്ക് ഇന്ത്യയില്‍ സ്വന്തം റീട്ടെയില്‍ സ്‌റ്റോര്‍ തുടങ്ങാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ ഷവോമി വിലകുറഞ്ഞ ഫോണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)