- രാജ്യത്ത് ഏകീകൃത റോഡ് നികുതി ഏർപ്പെടുത്തുവാൻ നീക്കം; ശക്തമായ എതിര്‍പ്പുമായി കേരളംPosted 4 mins ago
- ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നുPosted 15 mins ago
- നാലാംപാദത്തില്‍ ടിസിഎസിന്റെ വരുമാന വളര്‍ച്ച ശക്തം. ഓഹരികള്‍ റെക്കോഡ് ഉയരത്തില്‍Posted 17 hours ago
- രാജ്യത്തെ സ്റ്റീല്‍ ഉത്പാദനം റെക്കോഡ് ഉയരത്തില്‍Posted 17 hours ago
- റിലയന്‍സ് പവറിന്റെ ലാഭത്തില്‍ 16% വര്‍ധനPosted 18 hours ago
- കള്ളപ്പണ ഇടപാടുകളിൽ ഗവണ്മെന്റ് പിടിമുറുക്കിയതോടെ പ്രവർത്തന രേഖകള്‍ ധനമന്ത്രലയത്തിനു നല്കി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍Posted 18 hours ago
ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ ഓഹരികള്‍ അഞ്ച് മാസത്തെ ഉയരത്തില്‍

മുംബൈ: ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് ഇന്ത്യയുടെ( എഫ്ടിഐഎല്‍) ഓഹരികള്‍ അഞ്ചമാസത്തിനുള്ളിലെ മികച്ച ഉയരത്തിലെത്തി. ഫിനാന്‍ഷ്യല്‍ ടെക്നോളജീന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന് 271 രൂപയിലെത്തി. ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും മികച്ച നിലയാണിത്. വ്യാപാരം ശക്തമായതിനെ തുടര്‍ന്ന് 2013 ആഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. 10.02 ദശലക്ഷം ഓഹരികള്‍ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടു. ബിഎസ്ഇയിലും എന്‍എസ്ഇയിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും ശരാശരി 5 ദശലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇരു എക്സ്ചേഞ്ചുകളിലുമായി 444,000 ഓഹരികള്‍ വാങ്ങുന്നതിനുള്ള ഓഡറുകള്‍ ശേഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വ്യാപാര ഘട്ടങ്ങളിലായി ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റ ഓഹരികളുടെ വ്യാപാരം 45 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. ജിഗ്നേഷ് ഷാ നേതൃത്വം നല്കുന്ന ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് നാഷണല്‍ ബള്‍ക്ക് ഹാന്ഡ്ലിങ് കോര്‍പറേഷനിലെയും മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലെയും ഓഹരികള്‍ വില്‍ക്കുന്നു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഓഹരികള്‍ക്ക് ആവശ്യക്കാര്‍ കൂടിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. അതേസമയം വിപണി നിയന്ത്രകരായ സെബി എംസിഎക്സ് സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി ഉടമ എന്ന നിലയിലുള്ള നിലപാട് വ്യക്തമാക്കണമെന്ന് ഫിനാന്‍ഷ്യല്‍ ടെക്നോളജീസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
സ്റ്റോക് എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ യോഗ്യതയെ ചോദ്യം ചെയ്തു കൊണ്ട് ഡിസബറില്‍ സെബി ഷോ കോസ് നോട്ടീസ് അയച്ചിരുന്നു.
എംസിഎക്സ് -എസ്എക്സിന്റെ 4.99 ശതമാനം ഓഹരികള്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ കൈവശമാണ്. കൂടാതെ വാറന്റുകളുമുണ്ട്. എക്സ്ചേഞ്ച് നടത്തിപ്പിന് യോഗ്യരല്ല എന്ന് സെബി പ്രഖ്യാപിച്ചാല്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന് സ്റ്റോക് എക്സ്ചേഞ്ചിലെ ഓഹരികളില്‍ കുറവ് വരുത്തേണ്ടി വരും.