Don't miss

ഫിഫ ലോക റാങ്കിങ്ങില്‍ ജര്‍മനി ഒന്നാമത്; ആദ്യ നൂറില്‍ തുടര്‍ന്ന് ഇന്ത്യ, അര്‍ജന്റീന അഞ്ചാമത്

By on May 18, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ. മാര്‍ച്ചില്‍ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലില്‍ അത് മെച്ചപ്പെടുത്തി 97-ലെത്തി. മേയില്‍ ഈ റാങ്കില്‍ തന്നെ തുടരുകയാണ്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്.

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനോടായിരുന്നു മത്സരം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോല്‍വി ഫിഫ റാങ്കിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല. ലോക ചാമ്പ്യൻമാരായ ജര്‍മനിയാണ് ഫിഫ റാങിങ്ങില്‍ ഒന്നാമത്. ബ്രസീല്‍ രണ്ടാമതും ബെല്‍ജിയം മൂന്നാം സ്ഥാനത്തുമാണ്. അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us