ഫെഡറല്‍ ബാങ്കിന് 583 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം

By on October 17, 2017

ലാഭത്തിൽ 22.80 ശതമാനത്തിന്റെ വര്‍ധന

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വര്‍ധനവാണിത്. 31 ശതമാനം വര്‍ധനവോടെ 264 കോടി രൂപ അറ്റാദായമുണ്ടാക്കാനും ബാങ്കിനു സാധിച്ചതായി സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2.39 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.32 ശതമാനവും ആയി കുറഞ്ഞത് വലിയ നേട്ടമായി.

ബാങ്കിന്റെ ആകെ ബിസിനസില്‍ 17.80 ശതമാനം വര്‍ധനവ് കൈവരിക്കാനായി. ഇക്കാലയളവില്‍ ചെറുകിട നിക്ഷേപങ്ങളുടെ കാര്യത്തില്‍ 16 ശതമാനം വളര്‍ച്ചയും എന്‍.ആര്‍.ഐ. നിക്ഷേപങ്ങളുടെ കാര്യത്തില്‍ 17.86 ശതമാനം വളര്‍ച്ചയും കൈവരിച്ച ബാങ്ക് ആകെ വായ്പകളുടെ കാര്യത്തില്‍ 24.54 ശതമാനം വര്‍ധനവാണുണ്ടാക്കിയത്.

സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം ആകെ വായ്പകള്‍ 81496.54 കോടി രൂപയും ആകെ നിക്ഷേപങ്ങള്‍ 97210.75 കോടി രൂപയുമായി. കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ 19.52 ശതമാനം വര്‍ധനവും ബാങ്കിനു കൈവരിക്കാനായി.

Follow Us