Don't miss

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി

By on June 15, 2017
us_federalreservesystem_seal

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ഇത്തവണ 25 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്രധാന പലിശ നിരക്ക് 1.12 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ മേഖലയിലെ വളര്‍ച്ചയും മുന്‍ നിര്‍ത്തായണ് പലിശ നിരക്കുകളില്‍മാറ്റം വരുത്താന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറായത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്. ഈ വര്‍ഷം ഒരു തവണ കൂടി നിരക്കുകളില്‍ വര്‍ധന വരുത്താന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറാകുമെന്നാണ് സൂചന.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്ക് താഴ്ത്തിയിരുന്നു. സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റം വന്നുതുടങ്ങിയതിനെ തുടര്‍ന്ന് 2015 ഡിസംബറിലാണ് സാമ്പത്തിക നയം സാധാരണ രീതിയിലാക്കുന്നതിന്റെ ഭാഗമായി നിരക്കുകളില്‍ വര്‍ധന വരുത്തി തുടങ്ങുന്നത്. അതിന് ശേഷം ഇത് നാലാം തവണയാണ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഈ വര്‍ഷം യുഎസിന്റെ സാമ്പത്തിക വളര്‍ച്ച 2.2 ശതമാനം ആയിരിക്കുമെന്നാണ് ഫെഡിന്റെ അനുമാനം. മാര്‍ച്ചില്‍ അനുമാനത്തേക്കാളും കൂടുതലാണിത്. ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനം ആയി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫെഡിന്റെ പ്രിതീക്ഷ. 2018 ഓടെ 4.2 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)