Don't miss

ഫേസ്ബുക്കില്‍ ഇനി ഡിസ്ലൈക്ക് ബട്ടണ്‍

By on February 12, 2018

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്താല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ അതിലെ ലൈക്ക് ബട്ടണുകള്‍ തന്നെയാണ് .എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഫേസ്ബുക്കിനു ലഭിക്കുന്നു .പുതിയ ഡിസ്ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കില്‍ ഉടന്‍ എത്തുന്നത് .2009 ലാണ് ഫേസ്ബുക്കില്‍ ഈ ലൈക്ക് ബട്ടണുകള്‍ ലഭിച്ചത് .
കഴിഞ്ഞ വര്‍ഷം ഡിസ്ലൈക്ക് ബട്ടണുകള്‍ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകള്‍ .അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്‌സ്ബുക്ക് നല്‍കിയിരുന്നു .എന്നാല്‍ ഇപ്പോള്‍ ഇതാ പോസ്റ്റുകളില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഡിസ്ലൈക്ക് ബട്ടണുകള്‍ .നമ്മള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും മറ്റു ലഭിച്ചിരുന്ന ലൈക്കുകളുടെ എണ്ണത്തില്‍ ഇനി തീരുമാനംമാകും .നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)