Don't miss

ഫോര്‍ഡ്‌ ഇക്കോബൂസ്റ്റിന്‌ മൂന്നാം തവണയും എഞ്ചിന്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌

By on June 30, 2014

കൊച്ചി : ഫോര്‍ഡ്‌ കാറുകളുടെ ശക്തി ശ്രോതസായ 1.0 – ലിറ്റര്‍ ഇക്കോബൂസ്റ്റ്‌ പെട്രോള്‍ എഞ്ചിന്‍ തുടര്‍ച്ചയായി മൂന്നാം തവണയും എഞ്ചിന്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ കരസ്ഥമാക്കി. ഫോര്‍ഡ്‌ ശ്രേണിയിലെ ഫിയസ്റ്റ ഉള്‍പ്പെടെ 10 ഇനം കാറുകളില്‍ ഉപയോഗിക്കുന്ന 1.0 – ലിറ്ററില്‍ താഴെയുള്ള എഞ്ചിന്‍ വിഭാഗത്തിലും തുടര്‍ച്ചയായി മൂന്നാം തവണയും മികച്ച എഞ്ചിനുള്ള അവാര്‍ഡും ഇക്കോബൂസ്റ്റാണ്‌ നേടിയത്‌. എഞ്ചിന്‍ ലോകത്തെ ഓസ്‌കാര്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന അവാര്‍ഡുകളാണ്‌ ഇവ.
മികവുറ്റ ഡ്രൈവിംഗ്‌, കരുത്തുറ്റ പ്രകടനം, സാമ്പത്തിക ലാഭം, മികച്ച സാങ്കേതികവിദ്യ, സ്‌ഫുടം ചെയ്‌തെടുത്ത രൂപകല്‍പന എന്നിവയാണ്‌ ഇക്കോബൂസ്റ്റിന്‌ രണ്ട്‌ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്‌. 35 രാജ്യങ്ങളില്‍ നിന്നുള്ള ഓട്ടോമോട്ടീവ്‌ മേഖലയിലെ 82 പത്രപ്രവര്‍ത്തകരാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌.
ഇന്ധനലാഭം തന്നെയാണ്‌ 1.0 – ലിറ്റര്‍ എഞ്ചിന്റെ സവിശേഷതയെന്ന്‌ കമ്പനി വൈസ്‌ പ്രസിഡന്റ്‌ ബോബ്‌ ഫാസ്‌സെറ്റി പറഞ്ഞു. ഇതുവരെ 13 പ്രധാന അവാര്‍ഡുകള്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിന്‍ കരസ്ഥമാക്കിയിട്ടുണ്ട്‌.
200 എഞ്ചിനീയര്‍മാരും ഡിസൈനര്‍മാരും ഫോര്‍ഡ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്ററില്‍ അഞ്ച്‌ ദശലക്ഷം മണിക്കൂറുകള്‍ ചെലവഴിച്ചാണ്‌ 1.0 – ലിറ്റര്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്‌. എഞ്ചിന്റെ ലോ-ഇന്റീരിയ ടര്‍ബോ ചാര്‍ജര്‍ 248,000 ആര്‍പിഎമ്മിലാണ്‌ കറങ്ങുന്നത്‌. സെക്കന്‍ഡില്‍ 4000 തവണയും.