Don't miss

ഫ്ലിപ്കാര്‍ട്ട്- വാള്‍മാര്‍ട്ട് ഇടപാട്: കരാര്‍ രണ്ട് ആഴ്ചയ്ക്കകം

By on April 23, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍ നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വാള്‍മാര്‍ട്ട് അന്തിമ തീരുമാനത്തിലേക്ക് എത്തുന്നു. കുറഞ്ഞത് 12 ബില്യണ്‍ ഡോളറായിരിക്കും ഇടപാടിന്റെ മൂല്യം എന്നാണ് സൂചന. അടുത്ത രണ്ടാഴ്ചയ്ക്കകം ഇടപാട് സംബന്ധിച്ചുള്ള കരാറിലേക്ക് ഇരു കമ്പനികളും എത്തുമെന്നാണ് സൂചന. ഫ്ലിപ്കാര്‍ട്ടിലെ നിക്ഷേപകര്‍ എല്ലാവരും ആമസോണ്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ഫ്ലിപ്കാര്‍ട്ടിലെ 20 ശതമാനത്തിന് അടുത്ത് ഓഹരികള്‍ വിറ്റഴിക്കാന്‍ തയ്യാറാണ്. സോഫ്റ്റ് ബാങ്കും 20 ശതമാനത്തിന് അടുത്ത് ഓഹരികള്‍ വിറ്റഴിക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. ഫ്ലിപ്കാര്‍ട്ടിന്റെ അഞ്ചില്‍ ഒന്ന് ഓഹരികള്‍ സോഫ്റ്റ് ബാങ്കിന്റെ കൈവശമാണ്. ഫ്ലിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ സോഫ്റ്റ് ബാങ്ക് തുടക്കത്തില്‍ തയ്യാറായിരുന്നില്ല. നിലവിലെ ഓഹരികള്‍ക്ക് 12 ബില്യ ഡോളര്‍ ലഭ്യമാക്കാമെന്നാണ് വാള്‍മാര്‍ട്ടിന്റെ വാഗ്ദാനം എന്നാല്‍ ഇത് വളരെ കുറവാണ് എന്നായിരുന്നു ജാപ്പനീസ് ടെക് നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ അഭിപ്രായം
ഫ്ലിപ്കാര്‍ട്ടിന്റെ നിയന്ത്രണാധികാരം ഉള്ള ഓഹരികള്‍ ഏറ്റെടുക്കുതിനായി മാസങ്ങളായി വാള്‍മാര്‍ട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇന്ത്യന്‍ വിപണിയില്‍ മുഖ്യ പ്രതിയോഗികളായ ആമസോണിന് കടുത്ത മത്സരം നല്‍കാനുള്ള ശ്രമത്തിലാണ് വാള്‍മാര്‍ട്ട്. യുഎസ് ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ദക്ഷിണാഫ്രിക്കന്‍ ടെക് നിക്ഷേപകര്‍ നാസ്‌പേഴ്‌സ്, വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്‌സെല്‍ എന്നിവരാണ് നിലവില്‍ ഫ്ലിപ്കാര്‍ട്ടിലെ പ്രധാന നിക്ഷേപകര്‍. ഇവരെല്ലാം വാള്‍മാര്‍ട്ടിന് ഓഹരികള്‍ ലഭ്യമാക്കി കൊണ്ട് കമ്പനിയില്‍ നിന്നും പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Follow Us