ഫ്‌ളൈടെക്‌സ്റ്റ്‌ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ സേവനത്തിനായി ഐഡിയ സെല്ലുലാറുമായി കൈകോര്‍ക്കുന്നു

By on February 21, 2014

കൊച്ചി : കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ്‌ ദാതാക്കള്‍ക്കായുള്ള ബിഗ്‌ഡേറ്റാ അനലിറ്റിക്‌സ്‌ കമ്പനിയായ ഫ്‌ളൈടെക്‌സ്റ്റ്‌ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ സേവനദാതാവായ ഐഡിയ സെല്ലുലാറുമായി കൈകോര്‍ക്കുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈടെക്‌സ്റ്റിന്റെ ക്രീഡ മള്‍ട്ടി ചാനല്‍ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ പ്ലാറ്റ്‌ഫോമും അതോടൊപ്പം മാഡ്‌മാര്‍ട്ട്‌ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ വിപണന സര്‍വ്വീസും ഈ പങ്കാളിത്തത്തിലൂടെ ഐഡിയയ്‌ക്ക്‌ ലഭ്യമാക്കും.
ഡേറ്റാ അനലിറ്റിക്‌സിലൂടെ ഏറ്റവും അനുയോജ്യമായ ബ്രാന്‍ഡുകളുടെ പരസ്യം മൊബൈലില്‍ ലഭ്യമാക്കുന്നതിന്‌ ഫ്‌ളൈടെക്‌സ്റ്റിന്റെ മൊബൈല്‍ അഡ്വര്‍ടൈസിംഗ്‌ പ്ലാറ്റ്‌ഫോം ഐഡിയയ്‌ക്ക്‌ സഹായമാകും. കൂടുതല്‍ ഉപഭോക്തൃ സംതൃപ്‌തി കണ്ടെത്തുന്നതിന്‌ ഇത്‌ ഗുണകരമാകും.
ഐഡിയയുമായി പങ്കുചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ മാഡ്‌മാര്‍ട്ട്‌ ഹെഡ്‌ ശ്രീനിവാസ രവി പറഞ്ഞു.
സ്‌മാര്‍ട്ട്‌ ഫോണുകള്‍ വ്യാപമാകുമ്പോള്‍ ആകര്‍ഷകമായ രീതിയില്‍ മൊബൈല്‍ പരസ്യങ്ങള്‍ ലഭ്യമാകുക വഴി ഈ സര്‍വ്വീസിന്റെ ജനസമ്മിതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന്‌ ശ്രീനിവാസ രവി അഭിപ്രായപ്പെട്ടു.
ഫ്‌ളൈടെക്‌സ്റ്റ്‌ അവതരിപ്പിച്ച സവിശേഷമായ മൊബൈല്‍ പരസ്യവിപണിയാണ്‌ മാഡ്‌മാര്‍ട്ട്‌. വരിക്കാരെ കുറിച്ച്‌ ആഴത്തിലറിയുവാനും അത്‌ വഴി ഏറ്റവും അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കാനും ബ്രാന്‍ഡുകള്‍ക്കും പരസ്യദാതാക്കള്‍ക്കും ഇതുവഴി കഴിയും. പരസ്യദാതാക്കള്‍ക്ക്‌ അവരുടെ മുതല്‍മുടക്കില്‍ നിന്നും അധികവരുമാനം ലഭ്യമാക്കാനും പരസ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക്‌ എത്തിക്കുന്നതിനും നിലവിലുള്ള എല്ലാം മാധ്യമങ്ങളേക്കാളും മൊബൈല്‍ ചാനല്‍ ഉപകാരപ്പെടും.
എല്ലാവിധ മൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റ്‌ കാംപെയ്‌നുകളും കൈകാര്യം ചെയ്യുന്നതിന്‌ ബ്രാന്‍ഡുകളെ പ്രാപ്‌തമാക്കുന്ന സ്വയം പര്യാപ്‌തമായ പരസ്യപ്ലാറ്റ്‌ഫോം ആയിരിക്കും മാഡ്‌മാര്‍ട്ട്‌ എന്ന്‌ ഫ്‌ളൈടെക്‌സ്റ്റ്‌ പ്രോഡക്‌റ്റ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഹെഡ്‌ അഭയ്‌ ദോഷി പറഞ്ഞു. ഉപഭോക്താക്കളുടെയും ഓപ്പറേറ്റര്‍മാരുടെയും ബ്രാന്‍ഡുകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഇന്‍ക്ലൂസീവ്‌ ബിസിനസ്‌ മോഡലാണ്‌ ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Us