Don't miss

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്‌ട്രിക് കാര്‍; ടെസ്‌ലയുടെ മോഡല്‍ 3 എത്തി

By on July 31, 2017
tesla-model-3-design-prototype--reveal-event--march-2016_100551185_m

ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുകളുമായി ടെസ്‌ല വിപണിയില്‍. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് അവതരിപ്പിക്കുന്ന ലളിതമാര്‍ന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് മോഡല്‍ 3.35000 ഡോളര്‍(22.45 ലക്ഷം രൂപ) പ്രൈസ്ടാഗില്‍ എത്തുന്ന മോഡല്‍ 3 ബജറ്റില്‍ ഒതുങ്ങുന്ന ഏറ്റവും വില കുറഞ്ഞ, കുഞ്ഞന്‍ ഇലക്ട്രിക് കാറാണ്.355 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയിലാണ് മോഡല്‍ 3 ലഭ്യമാവുക. അതേസമയം, 500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന വേരിയന്റും മോഡല്‍ 3യില്‍ ടെസ്‌ല ഒരുക്കുന്നു. 44,000 ഡോളറാണ് (28.22 ലക്ഷം രൂപ) ഈ വേരിയന്റിന്റെ വില.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.6 സെക്കന്‍ഡാണ് സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയില്‍ എത്തുന്ന മോഡല്‍ 3 യ്ക്ക് വേണ്ടത്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് മോഡല്‍ 3 യുടെ ടോപ്‌സ്പീഡ്. 500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന മോഡല്‍ 3 യുടെ രണ്ടാം വേരിയന്റ്, 5.1 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.ആദ്യ ബാച്ച് മോഡല്‍ 3 ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് കൈമാറി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്‌ലയിലെ ജോലിക്കാരായ 30 പേര്‍ക്കാണ് ആദ്യ 30 മോഡല്‍ 3 കാറുകള്‍ കൈമാറിയത്.