Don't miss

ബജാജ് ഓട്ടോ ബൈക്കുകളുടെ വില കുറച്ചു

By on June 15, 2017
bajaj-auto_416x416

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ബൈക്കുകളുടെ വിലയില്‍ കുറവ് വരുത്തി. ബൈക്കുകളുടെ വിലയില്‍ 4,500 രൂപയുടെ വരെ കുറവ് വരുത്തിയതായി കമ്പനി അറിയിച്ചു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്കും കൂടി എത്തിക്കുന്നതിന്റെ ഭാഗമായാണ് വിലയില്‍ കുറവ് വരുത്തിയതെന്ന് കമ്പനി പറഞ്ഞു. ഏത് മോഡലാണെന്നതും ഏത് സംസ്ഥാനത്ത് നിന്നാണ് ബൈക്ക് വാങ്ങുന്നത് എന്നതും ആശ്രയിച്ചായിരിക്കും വിലയില്‍ കുറവ് ലഭിക്കുക എന്ന കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുന്ന ജിഎസ്ടി ആനുകൂല്യം വ്യത്യസ്തമായിരിക്കും. ജൂലൈ 1 ന് ജിഎസ്ടി നടപ്പിലാക്കുന്നതോടെ എന്‍ജിന്‍ 350 സിസിക്ക് മുകളില്‍ വരുന്ന മോട്ടോര്‍ സൈക്കിളുകളുടെ നികുതി 28.84 ശതമാനവും ഇടത്തരം , ആഢംബര വാഹനങ്ങളുടെ നികുതി 32.2 ശതമാനവും ആയിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)