Don't miss

ബജാജ് പുതിയ 160സിസി പള്‍സര്‍ എന്‍എസ്160 പുറത്തിറക്കി

By on June 30, 2017

വില 80,648 രൂപ

മുംബൈ: ബജാജ് പുതിയ 160 സിസി പള്‍സര്‍ എന്‍എസ് 160 പുറത്തിറക്കി. പുതിയ മോഡലിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില 80,648 രൂപയാണ്. മികച്ച ഗുണനിലവാരവും സ്റ്റൈലും പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതുതലമുറ പള്‍സര്‍ എന്‍എസ് 160 എത്തുന്നതെന്ന് ബജാജ് ഓട്ടോ പറഞ്ഞു. ഇന്ന് സ്‌പോര്‍ട്‌സ് ബൈക്കിങ് വിഭാഗത്തിന്റെ 70 ശതമാനത്തോളം 150-160 സിസി മോട്ടോര്‍ സൈക്കിളുകളാണ്. ഇവര്‍ക്കായാണ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ വിഭാഗം തലവന്‍ എറിക് വാസ് പറഞ്ഞു. എന്‍എസ് 160 അവതരിപ്പിച്ചതിലൂടെ സ്‌പോര്‍ട്‌സ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ നേതൃസ്ഥാനം ശക്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

x Close

FIND US ON FACEBOOK