Don't miss

ബാങ്കിങ് രംഗത്തേക്കും റിലയൻസ് ജിയോ

By on October 9, 2017

മുംബൈ: ജിയോയുടെ പേമെന്റ് ബാങ്ക് ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് സൂചന. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. പേമെന്റ് ബാങ്കിന്റെ 70 ശതമാനം ഓഹരികള്‍ റിയലന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൈവശവും 30 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ കൈവശവും ആയിരിക്കും. ജിയോ പേമെന്റ് ബാങ്ക് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അപാകതകൾ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ജിയോ പേമെന്റ് ബാങ്കിനോട് ആര്‍ബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസംബറിലേക്ക് നീട്ടിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളില്‍ അറിയിച്ചു. 4ജി- അധിഷ്ഠിത ജിയോ ഫോണുകളുടെ വിതരണം ആരംഭിക്കുന്നതിന് ഒപ്പം ഒക്ടോബറില്‍ തന്നെ പേയ്‌മെന്റ് ബാങ്കും തുടങ്ങാനാണ് തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. 2015ആഗസ്റ്റിലാണ് പേമെന്റ് ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐയുടെ അനുമതി ലഭിച്ചത്

x Close

FIND US ON FACEBOOK