Don't miss

ബിഎംഡബ്ല്യുവിന്റെ വില്‍പ്പനയില്‍ 17% വര്‍ധന

By on October 6, 2017
v1

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരയുള്ള കാലയളവില്‍ ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വില്‍പ്പന 17.3 ശതമാനം ഉയര്‍ന്നു. പുതിയ ബിഎംഡബ്ല്യു 5 സീരീസ് സെഡാന്റെ വില്‍പ്പന ശക്തമായതാണ് പ്രധാന കാരണം.ഈ വര്‍ഷം 7,138 കാറുകള്‍ കമ്പനി വിറ്റു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധയുടെ ഫലമാണ് നിലവിലെ ഈ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു. പുതിയ മോഡലിലൂടെ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.