Don't miss

ബിഎംഡബ്ല്യു ഇന്ത്യയില്‍ 130 കോടി നിക്ഷേപിക്കും

By on June 19, 2017
2017 BMW 5-Series Showcased India Launch on June 29

ഈ മാസം 5 സീരീസിന്റെ പുതിയ പതിപ്പ് പുറത്തിറക്കും

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ 130 കോടി രൂപ കൂടി നിക്ഷേപിക്കും.പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപം നടത്തുന്നത്. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ മൊത്തം നിക്ഷേപം 1,250 കോടി രൂപയാകും. കമ്പനി തദ്ദേശീയമായി നിര്‍മ്മിച്ച 5 സീരീസിന്റെ പുതിയ പതിപ്പ് ഈ മാസം പുറത്തിറക്കും. 6 സീരീസ് ഗ്രാന്‍ ടരിസ്‌മോ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കാനാണ് പദ്ധതി. ഉത്പന്ന നിര ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുന്നത്.2007 മുതല്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തി വരികയാണെന്ന് ബിഎംഡബ്ല്യു പറഞ്ഞുു.ഇതിനകം 1,120 കോടി രൂപയുടെ നിക്ഷേപം കമ്പനി രാജ്യത്ത് നടത്തി കഴിഞ്ഞു. ഇരുചക്ര വാഹനം, സാമ്പത്തിക സേവനം എന്നിവ ഉള്‍പ്പടെയുള്ള ബിഎംഡബ്ലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിലവിലെ നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ കമ്പനിയുടെ വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 30 നഗരങ്ങളില്‍ നിലവില്‍ കമ്പനിക്ക് സാന്നിദ്ധ്യമുണ്ട്. ഈ വര്‍ഷം ജനുവരി -മെയ് കാലയളവില്‍ 3,533 വാഹനങ്ങള്‍ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വിറ്റു. എട്ട് ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ രേഖപെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)