Don't miss

ബിഎസ്ഇയുടെ ലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

By on May 5, 2017

മുംബൈ: രാജ്യത്ത മുന്‍നിര സ്റ്റോക് എക്‌സ്‌ചേഞ്ച് ആയ ബിഎസ്ഇ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ മൂന്ന് മടങ്ങിലേറെ ലാഭ വളര്‍ച്ച നേടി. ജനുവരി മാര്‍ച്ച് കാലയളവില്‍ ബിഎസ്ഇയുടെ ഏകീകൃത മൊത്ത ലാഭം 72.66 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബിഎസ്ഇയുടെ ലാഭം 20.24 കോടി രൂപയായിരുന്നു.നാലാംപാദത്തില്‍ എക്‌സ്‌ചേഞ്ചിന്റെ മൊത്തം വരുമാനം 231.13 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 190.31 കോടി രൂപയായിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഎസ്ഇയുടെ മൊത്തം ലാഭം 265.09 കോടി രൂപയാണ് . മുന്‍ വര്‍ഷം ഇതേകാലയളവിലിത് 177.13 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഎസ്ഇയുടെ മൊത്തം വരുമാനം 800.75 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 670.09 കോടി രൂപയായിരുന്നു.സിഡിഎസ്എല്‍, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, ബിഎസ്ഇ ഇന്‍സ്റ്റിറ്റിയൂട്ട്, ബിഎസ്ഇ ഇന്‍വെസ്റ്റ്‌മെന്റ് , ബിഎസ്ഇ സമ്മാന്‍ എന്നിവയാണ് എക്‌സ്‌ചേഞ്ചിന്റെ ഗ്രൂപ്പ് കമ്പനികള്‍. നാലംപാദത്തില്‍ ബിഎസ്ഇയുടെ മാത്രമായുള്ള ലാഭം 41.41 കോടിയായി ഉയര്‍ന്നു മുന്‍ വര്‍ഷം ഇതേകാലയളവിലിത് 4.01 കോടിയായിരുന്നു. വരുമാനം 138.10 കോടിയില്‍ നിന്നും 147.36 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഎസ്ഇ ലിസ്റ്റ് ചെയ്യുന്നത്. ഐപിഒ 51.22 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടിരുന്നു. ലിസ്റ്റഡ് കമ്പനികളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചാണ് ബിഎസ്ഇ. മൂവായിരത്തോളം കമ്പനികളുടെ ഓഹരികള്‍ ബിഎസ്ഇയില്‍ വ്യാപാരം നടത്തുന്നുണ്ട്.