ബി എം ഡബ്ല്യൂ വണ്‍ ടൂ ത്രീ…

By on December 23, 2013

വണ്‍ മുതല്‍ സെവന്‍ വരെയുള്ള സീരീസുകളിലായി വ്യാപിച്ചു കിടക്കുന്ന ബി.എം.ഡബ്ലിയു. കാറുകളുടെ കുടുംബത്തിലേക്ക്‌ ഒരു പുതിയ അംഗം കൂടി. 2 സീരീസ്‌ കൂപെയാണ്‌ ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളുടെ പുതിയ മോഡല്‍. പ്രീമിയം കോംപാക്ട്‌ വിഭാഗത്തിലേക്കാണ്‌ പുതിയ കാര്‍ വരുന്നത്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ചെറുകാറായ വണ്‍ സീരീസിനും ത്രീ സീരീസ്‌ സെഡാനും മധ്യേയാവും വിപണിയില്‍ ടൂ സീരീസിന്റെ സ്ഥാനം. ബി എം ഡബ്ല്യൂ കൂപെകളുടെ രൂപകല്‍പ്പനാശൈലി പിന്തുടരുന്ന 2 സീരീസിന്‌ രണ്ട്‌ ഡോറുകള്‍ മാത്രം. നാലു സീറ്റുകളുണ്ട്‌. റിയര്‍വീല്‍ െ്രെഡവാണ്‌ വാഹനം. അവതരണം 2014 മാര്‍ച്ചില്‍.

വണ്‍ സീരീസിന്റെ പിന്‍ഗാമിയാണ്‌ ഇവനെങ്കിലും, ഹാച്ച്‌ബാക്കെന്നോ എം പി വിയെന്നോ വിശേഷിപ്പിക്കാവുന്ന വണ്‍ സീരീസുമായി യാതൊരു സാമ്യവുമില്ല 2 സീരീസ്‌ കൂപെയ്‌ക്ക്‌. തീര്‍ത്തും സ്വതന്ത്രമാണ്‌ രൂപകല്‍പ്പന. നീളവും വീതിയും ഉയരവും ലെഗ്‌ സ്‌പെയ്‌സും ഹെഡ്‌ റൂമുമെല്ലാം അധികം. കാഴ്‌ചയിലും പ്രകടനത്തിലും കൂടുതല്‍ സ്‌പോര്‍ട്ടി. 390 ലിറ്ററാണ്‌ ബൂട്ട്‌ കപ്പാസിറ്റി. പിന്‍ സീറ്റുകള്‍ മൂന്നുരീതിയില്‍ മടക്കി ലെഗേജ്‌ സ്‌പെയ്‌സ്‌ വര്‍ധിപ്പിക്കാം.

ഫൈവ്‌ സ്റ്റാര്‍ ക്രാഷ്‌ ടെസ്റ്റ്‌ റേറ്റിങ്‌ നേടിയ വണ്‍ സീരീസിനെ അടിസ്ഥാനമാക്കിയാണ്‌ 2 സീരീസിന്റെയും ബോഡി വികസിപ്പിച്ചിരിക്കുന്നത്‌. യാത്രക്കാരുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ല. അധിക സുരക്ഷയ്‌ക്കുവേണ്ടി മുന്നിലും വശങ്ങളിലും നിരവധി എയര്‍ബാഗുകളുമുണ്ട്‌. താരതമ്യേനെ വിലകുറഞ്ഞ വാഹനം ആകയാല്‍ െ്രെഡവര്‍ ഫോക്കസ്‌ഡാണ്‌ കോക്‌പിറ്റ്‌. ഓട്ടോമാറ്റിക്‌ ക്ലൈമെറ്റ്‌ കണ്‍ട്രോള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്‌. ടച്ച്‌ സ്‌ക്രീന്‍ സവിശേഷതയുള്ള ബി എം ഡബ്ല്യൂ റേഡിയോ നാവിഗേഷന്‍ സംവിധാനവും.
രാത്രിയാത്രകളില്‍ സുരക്ഷ നല്‍കുന്ന ഹൈബീം അസിസ്റ്റ്‌, അഡാപ്‌റ്റീവ്‌ ഹെഡ്‌ലൈറ്റ്‌സ്‌, പാര്‍ക്കിങ്‌ അസിസ്റ്റ്‌, റിയര്‍ വ്യൂ ക്യാമറ, സ്‌പീഡ്‌ ലിമിറ്റ്‌ ഇന്‍ഫോ, ക്രൂസ്‌ കണ്‍ട്രോള്‍ , റിയല്‍ടൈം ട്രാഫിക്‌ ഇന്‍ഫര്‍മേഷന്‍, ഓണ്‍ലൈന്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌, സ്‌മാര്‍ട്ട്‌ഫോണ്‍, മ്യൂസിക്‌ പ്ലെയര്‍ ഇന്റഗ്രേഷന്‍ തുടങ്ങിയവയാണ്‌ െ്രെഡവര്‍ അസിസ്റ്റന്‍സ്‌ സംവിധാനങ്ങള്‍.

അഞ്ചു വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. എം 235 ഐ കൂപെ, 220 ഐ കൂപെ, 225 ഡി കൂപെ, 220 ഡി കൂപെ, 218 ഡി കൂപെ എന്നിവയാണ്‌ വേരിയന്റുകള്‍. കരുത്തിലും കുതിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും ഇന്റീരിയര്‍ സവിശേഷതകളിലും ഇന്ധനക്ഷമതയിലുമെല്ലാം വിവിധ വേരിയന്റുകള്‍ക്കിടയില്‍ വന്‍ അന്തരമുണ്ട്‌.

എം 235 ഐ കൂപെയ്‌ക്ക്‌ (പെട്രോള്‍) പൂജ്യത്തില്‍നിന്ന്‌ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ അഞ്ചു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ്‌ പരമാവധി വേഗം. 220 ഐ (പെട്രോള്‍) കൂപെയ്‌ക്കാവട്ടെ പൂജ്യത്തില്‍നിന്ന്‌ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഏഴു സെക്കന്‍ഡുകള്‍ വേണം. മണിക്കൂറില്‍ 235 കിലോമീറ്ററാണ്‌ പരമാവധി വേഗം. 225 ഡി കൂപെയ്‌ക്ക്‌ (ഡീസല്‍ എന്‍ജിന്‍ ) നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.3 സെക്കന്‍ഡുകളാണ്‌ വേണ്ടത്‌. പരമാവധി കുതിപ്പ്‌ മണിക്കൂറില്‍ 242 കിലോമീറ്റര്‍ വേഗത്തില്‍. 220 ഡി കൂപെ (ഡീസല്‍ എന്‍ജിന്‍ ) 7.2 സെക്കന്‍ഡുകള്‍കൊണ്ട്‌ മണിക്കൂറില്‍ 100 കിലോമീറ്ററിലെത്തും. പരമാവധി വേഗം 230 കിലോമീറ്റര്‍. 218 ഡി കൂപെയിലെത്തുമ്പോള്‍ (ഡീസല്‍ എന്‍ജിന്‍ ) പൂജ്യത്തില്‍നിന്ന്‌ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്‍ഡുകള്‍ വേണം. പരമാവധി വേഗം 213 കിലോമീറ്റര്‍.

Follow Us