Don't miss

ബൈക്ക് ആമ്ബുലന്‍സുമായി ഗോവ സര്‍ക്കാര്‍

By on May 6, 2017
effective-in-emergency-cases

ഇന്ത്യയിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗോവയില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമെരുക്കാന്‍ ടൂ വീലര്‍ ആമ്ബുലന്‍സ് സര്‍വ്വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ആദ്യ ഘട്ടത്തില്‍ 20 ആമ്ബുലന്‍സ് ബൈക്കുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. പ്രാഥമിക ശ്രുശ്രൂഷ നല്‍കാന്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഡ്രൈവറാണ് ആമ്ബുലന്‍സ് ബൈക്കുകള്‍ ഓടിക്കുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത്ത് റാണ വ്യക്തമാക്കി.അടിയന്തര വൈദ്യസഹായം ആവശ്യമായ രോഗികള്‍ക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രാഥമിക ശ്രുശ്രൂഷ എത്തിക്കാന്‍ ആമ്ബുലന്‍സ് ബൈക്കുകള്‍ക്ക് സാധിക്കും.ട്രാഫിക് ബ്ലോക്കുകളിലും ചെറിയ വഴികളിലൂടെ നിഷ്പ്രയാസം ടൂ വീലര്‍ ആമ്ബുലന്‍സിന് ലക്ഷ്യസ്ഥാനത്തെത്താം.സംസ്ഥാന സര്‍ക്കാറിന് കീഴില്‍ നേരത്ത ടൂ വീലര്‍ ആമ്ബുലന്‍സ് സര്‍വ്വീസ് ആദ്യം നടപ്പിലാക്കിയത് കര്‍ണാടകയാണ്.കര്‍ണാടകയിലെ ബൈക്ക് ആമ്ബുലന്‍സ് ഓക്സിജന്‍ സിലിണ്ടര്‍, ഇഞ്ചക്ഷന്‍ തുടങ്ങി പ്രാഥമിക ചികിത്സ നല്‍കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ ബൈക്കിലുണ്ടാകും. ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജിന്റെ അവേഞ്ച്വര്‍ ബൈക്കുകളാണ് കര്‍ണാടക സര്‍ക്കാര്‍ ആമ്ബുലന്‍സ് ബൈക്കായി ഉപയോഗിച്ചിരുന്നത്. ഗോവയിലും ആവേഞ്ച്വര്‍ നിര തന്നെ ആമ്ബുലന്‍സാക്കി മോഡിഫൈ ചെയ്യാനാണ് സാധ്യത. ജൂലായി ആദ്യവാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.