ഭാരത് ഫോര്‍ജിന്റെ ലാഭത്തില്‍ 43% വര്‍ധന

By on August 10, 2017

ബോണസ് ഓഹരികള്‍ ലഭ്യമാക്കും

മുബൈ: ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വാഹന ഘടക നിര്‍മാതാക്കളായ ഭാരത് ഫോര്‍ജ് മികച്ച സാമ്പത്തിക ഫലം രേഖപെടുത്തി. കൂടാതെ ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓഹരിഉടമകള്‍ക്ക് കൈവശമുള്ള ഓരോ ഓഹരിക്കും ഓരോ ബോണസ് ഓഹരികള്‍ ലഭ്യമാകും.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 43.4 ശതമാനം ഉയര്‍ന്ന് 175 കോടി രൂപയായി. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 31.4 ശതമാനം ഉയര്‍ന്ന് 1,258 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 957 കോടി രൂപയായിരുന്നു.ഒന്നാംപാദത്തില്‍ കമ്പനിയുടെ കയറ്റുമതി 64.6 ശതമാനം ഉയര്‍ന്ന് 671.4 കോടി രൂപയായി. ആഭ്യന്തര ബിസിനസ്സ് 5 ശതമാനം വളര്‍ച്ച നേടി 560.2 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 36.4 ശതമാനം ഉയര്‍ന്ന് 333 കോടി രൂപയായി. മാര്‍ജിന്‍ 70 ബേസിസ് പോയിന്റ് ഉയര്‍ന്ന് 27.7 ശതമാനമായി.

Follow Us