Don't miss

ഭൂഷൺ സ്റ്റീലിനെ ഏറ്റടുക്കാന്‍ ലക്ഷ്യമിട്ട് ആഴ്‌സലര്‍ മിത്തലും ടാറ്റ സ്റ്റീലും

By on November 20, 2017

മുംബൈ: പാപ്പര്‍ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഭൂഷണല്‍ സ്റ്റീല്‍ ഏറ്റെടുക്കാന്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനി ആഴ്‌സലോര്‍ മിത്തലും പ്രമുഖ ആഭ്യന്തര കമ്പനിയായ ടാറ്റ സ്റ്റീലും ലക്ഷ്യമിടുന്നു. ഇരു കമ്പനികളും ഭൂഷണ്‍ സ്റ്റീലില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കടബാധ്യതയാല്‍ വിഷമിക്കുന്ന ഭൂഷണ്‍ സ്റ്റീല്‍ പാപ്പരത്ത നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ഭൂഷണ്‍ സ്റ്റീലിന്റെ നഷ്ടം ചുരുങ്ങിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം . ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ നഷ്ടം 467.37 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ നഷ്ടം 980.22 കോടി രൂപയായിരുന്നു.ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 43 ശതമാനം ഉയര്‍ന്ന് 4,325.60 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 3,025.79 കോടി രൂപയായിരുന്നു.

കടബാധ്യതയാല്‍ ബുദ്ധിമുട്ടുന്ന മറ്റൊരു സ്റ്റീല്‍ കമ്പനിയായ എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കുന്നതിനും ടാറ്റ സ്റ്റീലും ആഴ്‌സലോര്‍ മിത്തലും കഴിഞ്ഞ മാസം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടയാണ് ടാറ്റ സ്റ്റീലും ആഴ്‌സലോര്‍ മിത്തലും പുതിയ ഏറ്റെടുക്കലുകള്‍ ലക്ഷ്യമിടുന്നത്.