Don't miss

മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ ഇസാഫ്

By on October 2, 2017
e1

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കരാറില്‍ ഒപ്പുവെച്ചു. ഇസാഫ് ബാങ്കിന്റെ ശാഖകളില്‍ വെസ്റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കരാറാണിത്.  ഇതിനായി ബാങ്കും വീസ്മാന്‍ ഫോറക്സും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. ബാങ്കിന്റെ എല്ലാ ശാഖകളില്‍ നിന്നും വിദേശത്തേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് വ്യക്തമാക്കി.