Don't miss

മണ്‍സൂണ്‍ പാക്കേജുമായി 3എം കാര്‍ കെയര്‍

By on June 30, 2014

കൊച്ചി : 3എമ്മിന്റെ ഓട്ടോമോട്ടീവ്‌ ആഫ്‌റ്റര്‍ മാര്‍ക്കറ്റ്‌സ്‌ ഡിവിഷന്റെ ഭാഗമായ 3എം കാര്‍ കെയര്‍, വൈറ്റിലയിലുള്ള സ്റ്റോറില്‍ മണ്‍സൂണ്‍ പാക്കേജ്‌ ആരംഭിച്ചു.മഴക്കാലത്ത്‌ കാറിന്റെ അടിഭാഗം തുരുമ്പെടുക്കുന്നത്‌ തടയുന്ന ആന്റി റസ്റ്റ്‌ പ്രൊട്ടക്ഷന്‍ പ്ലസ്‌, കാറിനുള്ളിലെ ബാക്‌ടീരിയയേയും മറ്റ്‌ അണുക്കളേയും നീക്കം ചെയ്യുന്ന ഇന്റീരിയര്‍ ഹെല്‍ത്ത്‌ പ്ലസ്‌, കാറിന്റെ ബോഡിയുടെ മോഡി വര്‍ദ്ധിപ്പിക്കുന്ന എക്‌സ്റ്റീരിയര്‍ ഷൈന്‍ പ്ലസ്‌ എന്നിവ ഉള്‍പ്പെടുന്നതാണ്‌ മണ്‍സൂണ്‍ പാക്കേജ്‌.
കാറിന്റെ അടിഭാഗത്തെ തുരുമ്പ്‌ കാന്‍സറിന്‌ തുല്യമാണെന്ന്‌ 3എം ഇന്ത്യ കാര്‍ കെയര്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ നിനാദ്‌ ഗാഡ്‌ഗില്‍ ചൂണ്ടിക്കാട്ടി. ആന്റി റസ്റ്റ്‌ പ്രൊട്ടക്ഷന്‍ ട്രീറ്റ്‌മെന്റ്‌ കാറിന്റെ അടിഭാഗത്തെ ദ്രവീകരണം തടയുകയും ചൂട്‌ കുറക്കുകയും ചെയ്യും. ഇതിന്‌ 5 വര്‍ഷ വാറണ്ടിയുണ്ട്‌.
ഇന്റീരിയര്‍ ഹെല്‍ത്ത്‌ പ്ലസിലെ ജെം ക്ലീന്‍ ട്രീറ്റ്‌മെന്റ്‌, കാറിനുള്ളില്‍ നിന്നും 99 ശതമാനം ബാക്‌ടീരിയയെ നിര്‍മ്മാര്‍ജനം ചെയ്യും. എസി ഡക്‌റ്റില്‍ നിന്നുള്ള പൊടി, ദുര്‍ഗന്ധം, ബാഹ്യവസ്‌തുക്കള്‍, എന്നിവയെ പുറംതള്ളി ശീതീകരണം മെച്ചപ്പെടുകയും ഒരു പ്രത്യേക ഫോം ഉപയോഗിച്ച്‌ കാറിന്റെ അപ്‌ഹോള്‍സ്‌റി വൃത്തിയാക്കുകയും ചെയ്യും.
കാര്‍ എക്‌സ്റ്റീരിയര്‍ റിഫൈന്‍മെന്റ്‌, 3എം സ്‌കോച്ച്‌ഗാര്‍ഡ്‌ പെയിന്റ്‌ പ്രൊട്ടക്ഷന്‍ ഫിലിം, പെയിന്റ്‌ സീലാന്റ്‌ ട്രീറ്റ്‌മെന്റ്‌, കാര്‍ മാറ്റ്‌സ്‌, കാര്‍വാഷ്‌ തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ 3എം കാര്‍ കെയറിലുണ്ട്‌.
ടൊയോട്ട, ഹോണ്ട, ജിഎം, ടാറ്റ, വോക്‌സ്‌ വാഗണ്‍, ഫോര്‍ഡ്‌, മഹീന്ദ്ര തുടങ്ങി ഒട്ടേറെ നിര്‍മാതാക്കളുടെ അംഗീകാരം 3എം കാര്‍ കെയറിനുണ്ട്‌. 70 രാജ്യങ്ങളില്‍ സാന്നിധ്യവും.