Don't miss

മദര്‍സണ്‍ സുമിയുടെ ലാഭത്തില്‍ 21% ഇടിവ്

By on August 10, 2017
2017_1_largeimg20_Jan_2017_141346501_1-Insights-success

വരുമാനം 26% ഉയര്‍ന്നു

മുംബൈ: വാഹന ഘടക നിര്‍മാണ കമ്പനിയായ മദര്‍സണ്‍ സുമി സിസ്റ്റംസിന്റെ ലാഭം ജൂണ്‍ പാദത്തില്‍ 21 ശതമാനം കുറഞ്ഞ് 347.3 കോടി രൂപയായി. അതേസമയം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 25.8 ശതമാനം ഉയര്‍ന്ന് 13,366.6 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ എബിറ്റിഡ 28.9 ശതമാനം ഉയര്‍ന്ന് 1,196 കോടി രൂപയായി. മാര്‍ജിന്‍ 20 ബേസിസ് പോയിന്റ് ഉയര്‍ന്ന് 9.1 ശതമാനമായി.