Don't miss

മലബാര്‍ ഗോള്‍ഡിനെതിരെ ആസൂത്രിത നീക്കം

By on November 25, 2013
malabar

റെയിഡില്‍ ദുരൂഹതകള്‍: നടപടിക്രമങ്ങള്‍ ലംഘിച്ച്‌ ഡി ആര്‍ ഐ

കോഴിക്കോട്‌ : ലോകത്തെ മൂന്നാമത്തെ വലിയ ജ്വല്ലറി റീട്ടെയില്‍ നെറ്റ്‌ വര്‍ക്കായ മലബാര്‍ ഗോള്‍ഡിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായി സൂചനകള്‍. മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത്‌ ഇന്നലെ റവന്യൂ ഇന്റെലിജന്‍സ്‌ നടത്തിയ റെയ്‌ഡ്‌ കരുതിക്കുട്ടിയുള്ളതുമായിരുന്നു വെന്നാണ്‌ സൂചനകള്‍.

മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച്‌ നടത്തിയ റെയിഡിനിടയില്‍ കള്ളക്കടത്തില്‍ മലബാര്‍ ഗോള്‍ഡ്‌ പങ്കാളിയായെന്ന വാര്‍ത്തകള്‍ റവന്യൂ ഇന്റലിജന്‍സ്‌ തുടര്‍ച്ചയായി നല്‍കി. ഡി.ആര്‍.ഐ അഭിഭാഷകന്‍ ചാനലുകള്‍ക്ക്‌ ടെലി ഇന്‍ നല്‍കിക്കൊണ്ടേയിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ പ്രിതി നല്‍കിയ മൊഴിമാത്രം ആധാരമാക്കിയുള്ളതായിരുന്നു റെയിഡ്‌.
രേഖകള്‍ പിടിച്ചെടുത്തെന്നും കേസില്‍ മലബാര്‍ ഗോള്‍ഡിന്‌ പങ്കാളിത്തമുണ്ടെന്നുമുള്ള വിവരങ്ങള്‍ക്ക്‌ അടിത്തറയും സ്ഥിതീകരണവുമില്ല. ഒരു തരി സ്വര്‍ണ്ണം പോലും കള്ളക്കടത്തുകാരില്‍ നിന്ന്‌ വാങ്ങിയിട്ടില്ലെന്ന്‌ ഇതിനിടയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മലബാര്‍ ഗോള്‍ഡ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദ്‌ വിശദീകരിച്ചു.�നിയമ വിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. പരിശോധന സാധാരണ നടപടിക്രമം മാത്രം. ഞങ്ങള്‍ക്ക്‌ ശത്രുക്കള്‍ ഉണ്ട്‌. – അദ്ദേഹം വ്യക്തമാക്കി.
അതിവേഗം വളര്‍ന്നിരുന്ന മലബാര്‍ ഗോള്‍ഡിന്റെ പ്രതിഛായ തകര്‍ക്കാന്‍ ബാഹ്യസമ്മര്‍ദ്ധങ്ങള്‍ ഉണ്ടായെന്ന്‌ സംശയമുണ്ട്‌.അന്വോഷണവും പരിശോധനയും സാധാരണ നടപടിക്രമങ്ങളാണെന്നിരിക്കെ റെയിഡിന്‌ ഡി.ആര്‍.ഐ നല്‍കിയ പരിവേഷം ശ്രദ്ധേയമാണ്‌. ഒരു സ്ഥാപനത്തില്‍ പരിശോദന നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ അവര്‍ വീഴ്‌ച്ച വരുത്തി.മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും വാര്‍ത്ത ആഘോഷമാക്കുവാന്‍ വഴി ഒരുക്കുകയും ചെയ്‌തു. പരിശോദന നടക്കുന്നതിനിടയില്‍ ഡി ആര്‍ ഐ പുറത്തുവിട്ട വിവരങ്ങള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതത്രെ.അഭിഭാഷകന്‍

ഉദയഭാനു കോടതി വിധി വിശദീകരിക്കുന്നതിനു സമാനമായാണ്‌ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്‌.

സംസ്ഥാനത്ത്‌ പല ജൂവലറികളും കഴിഞ്ഞ കുറേ ദിവസങ്ങളായി റവന്യൂ ഇന്റലിജന്‍സിന്റ നിരീക്ഷണത്തിലായിരുന്നു. കള്ളക്കടത്തു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നവര്‍ പല ജൂവലറികളുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ തിടുക്കത്തില്‍ മലബാര്‍ ഗോള്‍ഡില്‍ മാത്രം പരിശോദന നടത്തി. നിലവിലുള്ള രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധനയില്‍ പ്രത്യക താല്‍പര്യമെടുത്തുവെന്നും വിവരങ്ങള്‍ ഉണ്ട്‌.