Don't miss

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്‌ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍ ആറാം പതിപ്പിന് തുടക്കമായി

By on April 20, 2018

ന്യൂഏജ് ന്യൂസ്

കോഴിക്കോട് : വിവാഹാഘോഷങ്ങളില്‍ രാജ്യത്തെ വിവിധ ഉത്സവ വേളകളുടെ വര്‍ണ്ണങ്ങളും ഭാവങ്ങളും സമന്വയിപ്പിച്ച് കൊണ്ട് അതിനിണങ്ങിയ രീതിയില്‍ വധുവിനുള്ള ആഭരണ ശ്രേണിയുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ആറാം പതിപ്പിന് തുടക്കമായി. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡര്‍മാരായ ബോളിവുഡ് സൂപ്പര്‍ താരം കരീന കപൂറും ലോക സുന്ദരി മാനുഷി ഛില്ലറും ചേര്‍ന്നാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍ ആറാം പതിപ്പിന് തുടക്കം കുറിച്ചത്.ക്യാമ്പയിന്റെ ഭാഗമായി ആയിരത്തോളം നവദമ്പതികള്‍ക്ക് സൗജന്യമായി വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ ട്രിപ്പും ഓഫര്‍ ചെയ്യുന്നുണ്ട്.
വിവാഹമെന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒരുമിക്കല്‍ മാത്രമല്ല വിവാഹം. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുമാണ്. ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും അനുഭൂതിയുടെയുമെല്ലാം അപൂര്‍വ്വ നിമിഷങ്ങളാണ് വിവാഹം പകരുന്നത്. ഓരോ ഭൂവിഭാഗത്തിനും സംസ്‌കാരത്തിനും അനുസരിച്ച് വിവാഹ ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങളുണ്ടാകും. ആഘോഷങ്ങള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കാം. വിവാഹാഘോഷങ്ങളില്‍ രാജ്യത്തെ പ്രധാന ഉത്സവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രതീതി സൃഷ്ടിക്കുകയും അതിന്റെതായ വര്‍ണ്ണങ്ങളും ഭാവങ്ങളുമെല്ലാം ഉള്‍ക്കൊള്ളിക്കുകയും അതിനനുസരിച്ച തനത് ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വധുക്കള്‍ക്കായി ഒരുക്കുകയുമാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ആറാം പതിപ്പിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ഹോളി, ദീപാവലി, ഓണം, പൊങ്കല്‍, ഉഗാദി തുടങ്ങി രാജ്യത്തെ വിവിധ ഭൂവിഭാഗങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉത്സവങ്ങളുടെ അനുഭൂതി ഓരോരുത്തരുടെയും താല്‍പര്യപ്രകാരം അതാത് പ്രദേശങ്ങളിലെ വിവാഹാഘോഷങ്ങളിലേക്ക് കോര്‍ത്തിണക്കിക്കൊണ്ട് അതിന് യോജിച്ച രീതിയിലുള്ള സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളില്‍ വധുവിനെ ഒരുക്കുകയാണ് ചെയ്യുക. വിവിധ ഭൂവിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും മുദ്ര ചാര്‍ത്തി നിര്‍മ്മിച്ച ആഭരണങ്ങളുടെ വലിയ ശേഖരം രാജ്യത്തെ മുഴുവന്‍ ഷോറൂമുകളിലും ഒരുക്കിക്കൊണ്ടാണ് വിവാഹത്തിന്റെ അതിരുകളില്ലാത്ത ആഘോഷങ്ങളില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സും പങ്കാളിയാകുന്നത്. ‘സെലിബ്രേഷന്‍ ബ്രൈഡ്’ എന്നതാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍ ആറാം പതിപ്പിന്റെ പ്രമേയം. ക്യാമ്പയിന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്‌സിന്റെ തമിഴ്‌നാട് ഒഴികെയുള്ളരാജ്യത്തെ ഷോറൂമുകള്‍ വഴി വിവാഹ ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ആയിരത്തോളം നവദമ്പതികള്‍ക്കാണ് ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, ബാലി, ഹോംങ്കോങ്ങ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സൗജന്യ ഹണിമൂണ്‍ ട്രിപ്പിന് അര്‍ഹതയുണ്ടായിരിക്കുക.
കഴിഞ്ഞ അഞ്ചു ക്യാമ്പയിനുകളും വന്‍ വിജയമാകുകയും ജനമനസുകളില്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെയാണ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ആറാം പതിപ്പിന് തുടക്കമിട്ടിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഓരോ വിവാഹവും ഓരോ വലിയ ആഘോഷങ്ങളാണ്. അത് നല്‍കുന്ന ആഹ്ലാദവും അനുഭൂതിയും ചെറുതല്ല. വിവാഹഘോഷങ്ങളിലേക്ക് വിവിധ ഉത്സവങ്ങളുടെ ഛായ പകര്‍ന്നുകൊണ്ട് അതിനിണങ്ങിയ രീതിയിലുള്ള ആഭരണങ്ങളില്‍ വധുവിനെ ഒരുക്കി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us