മഹീന്ദ്രയുടെ പുതിയ എംപിവി ഏപ്രില്‍ 18ന് വിപണിയിലെത്തും

By on April 16, 2018

ഏപ്രില്‍ 18 ന് മഹീന്ദ്രയുടെ ഏഴു സീറ്റുള്ള പുതിയ എംപിവി വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില. U321 എന്നാണ് മോഡലിന്റെ കോഡ്‌നാമം. ബജറ്റ് വില തന്നെയാകും മഹീന്ദ്ര എംപിവിയുടെ മുഖ്യാകര്‍ഷണം. ടൊയോട്ട ഇന്നോവയായിരിക്കും പുതിയ വാഹനത്തിന്‍റെ വിപണിയിലെ മുഖ്യ എതിരാളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1.6 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത് എന്നാണ് റിപ്പോര്‍ട്ട്. ഈ എഞ്ചിന്‍ 130 ബിഎച്ച്‌പി കരുത്തുല്‍പ്പാദിപ്പിക്കും. ഇനി എല്ലാ പുതിയ മഹീന്ദ്ര മോഡലുകള്‍ക്കും സാങ്‌യോങ് വികസിപ്പിച്ച ഇതേ എഞ്ചിന്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.

XUV500 ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഏഴു സ്ലാറ്റ് ഗ്രില്ലായിരിക്കും എംപിവിയ്ക്ക്. ബൂമറാങ് ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എംപിവിയില്‍ ഉണ്ടെന്നാണ് വിവരം. ഏഴു സീറ്റര്‍ പരിവേഷമുണ്ടെങ്കിലും എട്ടു സീറ്റര്‍ ഓപ്ഷന്‍ മോഡലില്‍ ഒരുങ്ങുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us